ദുബൈ: ദുബൈ വിസയുള്ളവർക്ക് മാത്രമായിരിക്കും ദുബൈ വിമാനത്താവളത്തിലേക്ക് പ്രവേശനം എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
അബൂദബി വിസക്കാർക്ക് മാത്രമായിരിക്കും അബൂദബി വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയുക. ആഗസ്റ്റ് അഞ്ചിന് മുൻപെടുത്ത പെർമിഷൻ ജി.ഡി.ആർ.എഫ്.എ അംഗീകരിക്കില്ലെന്നും പുതിയ പെർമിഷൻ എടുക്കണമെന്നും അധികൃതർ അറിയിച്ചു.
ഇതോടെ മറ്റ് എമിറേറ്റിലുള്ളവർ ഷാർജയിലേക്കോ റാസൽഖൈമയിലേക്കോ ടിക്കറ്റെടുക്കേണ്ടി വരും. എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതോടെ, ദുബൈ, അബൂദബി വിമാനത്താവളങ്ങളിലേക്ക് നേരത്തെ ടിക്കറ്റെടുത്ത മറ്റ് എമിറേറ്റിലുള്ളവർ പ്രതിസന്ധിയിലായി. എന്നാൽ, ൈഫ്ല ദുബൈ ഉൾെപടെയുള്ളവർ ടിക്കറ്റ് മാറ്റി നൽകുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
ദുബൈയിലെത്തുന്നവർ ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റ് വഴിയും അബൂദബി ഉൾപെടെ മറ്റ് എമിറേറ്റിലുള്ളവർ െഎ.സി.എയുടെ വെബ്സൈറ്റ് വഴിയും അനുമതി തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.