ദുബൈ: യു.എ.ഇയിലെ ആദ്യ ലൈസൻസ്ഡ് ഡിജിറ്റൽ ഒൺലി ബാങ്കായ അൽ മർയ കമ്യൂനിറ്റി ബാങ്കിെൻറ ബോർഡ് ഉപദേശകനായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ് മാനേജിങ് ഡയറകടറായ അദീബ് അഹ്മദിനെ നിയമിച്ചു. ജി.സി.സിയിലും മറ്റ് മേഖലകളിലും ഡിജിറ്റൽ പേമൻറുകളിൽ നിക്ഷേപം നടത്തിയിരിക്കുന്ന അദീബ് േഗ്ലാബൽ പേമൻറ് എക്കോസിസ്റ്റത്തിെൻറ വികസനത്തിൽ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. പ്രശസ്തമായ വേൾഡ് ഇക്കണോമിക് ഫോറത്തിെൻറ ദക്ഷിണേഷ്യൻ റീജിയണൽ സ്ട്രാറ്റജി ഗ്രൂപ്പ് അംഗവുമാണ്. ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്ന അൽ മർയ ബാങ്കിന് അദീബിെൻറ സാന്നിധ്യം ഏറെ ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.