ദുബൈ: കോവിഡ് ബാധിതരായ രണ്ട് പേർക്ക് യാത്ര അനുവദിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിമാനത്താവളം അധികൃതർ ഏർപെടുത്തിയ 15 ദിവസത്തെ വിലക്ക് പിൻവലിച്ചതോടെ എയർ ഇന്ത്യ ശനിയാഴ്ച മുതൽ വീണ്ടും ദുബൈയിലേക്ക് സർവീസ് നടത്തും. വെള്ളിയാഴ്ചത്തെ വിമാനങ്ങൾ ഷാർജയിലേക്ക് തിരിച്ച് വിട്ടിരുന്നു. അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യേണ്ടവർക്കും ഷാർജ വിമാനത്താവളത്തിേലക്ക് സർവീസ് മാറ്റിയതായി കാണിച്ച് മെസേജ് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുതൽ സർവീസ് പഴയരീതിയിലാക്കുമെന്ന് അധികൃതർ അറിയിച്ചത്. യാത്ര മുടങ്ങിയവർക്ക് മറ്റൊരു വിമാനത്തിൽ യാത്രാസൗകര്യെമാരുക്കും.
കോവിഡ് പോസിറ്റീവ് ഫലമുള്ള രണ്ട് യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിച്ചതിെന തുടർന്ന് വെള്ളിയാഴ്ച മുതൽ 15 ദിവസത്തേക്കാണ് എയർ ഇന്ത്യ വിമാനങ്ങൾക്ക് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്കേർപെടുത്തിയത്. മുമ്പും സമാന സംഭവമുണ്ടായപ്പോൾ എയർ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നിട്ടും പിഴവ് ആവർത്തിച്ച സാഹചര്യത്തിലാണ് വിലക്കിയത്. ഡൽഹിയിൽ നിന്നും ജയ്പൂരിൽ നിന്നുമുള്ള യാത്രക്കാരെയാണ് കോവിഡ് പോസിറ്റീവ് ഫലത്തോടെ യാത്രക്ക് അനുവദിച്ചത്. ഇത് മൂലം യാത്രക്കാർക്കുണ്ടാകുന്ന ചികിത്സ, ക്വാറൻറീൻ ചെലവുകൾ എയർ ഇന്ത്യ വഹിക്കണമെന്നും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.