ദുബൈ: അറേബ്യൻ വേൾഡ് റെക്കോഡ് കരസ്ഥമാക്കി അൽ ഹുറൂഫ് ഇന്റർനാഷനൽ കാലിഗ്രഫി മത്സരം. നൂറിൽപരം കുട്ടികൾ പ്രവാചകൻ മുഹമ്മദ് നബിയുടെ പേരുകളും വിശേഷണങ്ങളും വരച്ചുകൊണ്ടാണ് റെക്കോഡ് ബുക്കിൽ ഇടം നേടിയത്.
ശൈഖ് സായിദ് ഇന്റർനാഷനൽ പീസ് ഫോറവും റിവാഖ് ഔഷകൾചർ സെന്ററും മാസ് മീഡിയയും സംയുക്തമായി ചേർന്ന് ലോക അറബിക് ഭാഷ ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രഥമ അൽ ഹുറൂഫ് ഇന്റർനാഷനൽ അറബിക് കാലിഗ്രഫി മത്സരം സംഘടിപ്പിച്ചത്. റിവാഖ് ഔഷകൾചർ സെന്ററിൽ നടന്ന ചടങ്ങിൽ അൽ ഹുറൂഫിനുള്ള അറേബ്യൻ വേൾഡ് റെക്കോഡ് പ്രമുഖ ഇമാറാത്തി ആർട്ടിസ്റ്റ് അബ്ദുല്ല ഗാഫലിയിൽനിന്നും സംഘടകരായ മുനീർ പാണ്ടിയാല, അനസ് അനസ് റംസാൻ, അഹമ്മദ് വയലിൽ, ശകീർ പുതുക്കൂടി, മുബഷിർ നെല്ലിയുളത്തിൽ, ടി.പി ശമ്മാസ് എന്നിവർ ഏറ്റുവാങ്ങി.
ചടങ്ങിൽ പ്രമുഖ മൗത്ത് പെയിന്റ് ആർട്ടിസ്റ്റ് ജസ്ഫർ കൊട്ടകൊന്നിന് സ്പെഷൽ ടാലന്റ് അവാർഡും, അൽ ഹുറൂഫ് മീഡിയ മാസ് അവാർഡ് മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ സുരേഷ് വെള്ളിമുറ്റത്തിനും കാലിഗ്രഫി പുരസ്കാരം ഖലീൽ ചംനാടിനും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.