അജ്മാന്: അജ്മാൻ അഗ്രികൾചർ അവാർഡിന്റെ 16ാം പതിപ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് അറിയിച്ചു. ജനുവരി 20 വരെയാണ് രജിസ്ട്രേഷൻ കാലാവധി. സുസ്ഥിര വികസനം കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന നൂതന കാർഷിക രീതികൾ സ്വീകരിക്കാൻ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രേരിപ്പിക്കുന്നതാണ് പുരസ്കാരമെന്ന് അഗ്രികൾചർ ആൻഡ് പബ്ലിക് പാർക്ക് വകുപ്പ് ഡയറക്ടറും അവാർഡ് ടീം തലവനുമായ അഹമ്മദ് സെയ്ഫ് അൽ മുഹൈരി വ്യക്തമാക്കി. കാര്‍ഷിക മേഖലക്ക് ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അജ്മാൻ കാർഷിക അവാർഡ് സംഘടിപ്പിക്കുന്നത്. മത്സരാടിസ്ഥാനത്തിലാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
കാര്‍ഷിക മേഖലയില്‍ ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്നവരെ പാരിതോഷികം നല്കി ആദരിക്കും. മത്സരത്തിന്റെ ഭാഗമായി ഒരു ലക്ഷം ദിര്‍ഹമാണ് പാരിതോഷികമായി നല്‍കുന്നത്. വര്‍ഷംതോറും കര്‍ഷകരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. വീടിനുള്ളിലെ പൂന്തോട്ടങ്ങൾ, ഔട്ട്ഡോർ ഹൗസ് ഗാർഡനുകൾ, സർക്കാർ സ്ഥാപന ഉദ്യാനങ്ങൾ, കൃഷി സംരംഭകർ, ബാൽക്കണിയിലെ കൃഷി, സ്കൂൾ, പള്ളികൾ, ഹോട്ടലുകൾ തുടങ്ങി വിവിധ കാറ്റഗറികൾ തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മത്സരിച്ചരാവരുത് എന്ന നിബന്ധനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 80070 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.