അബൂദബി: അബൂദബി ഹെറിറ്റേജ് അതോറിറ്റിയും അബൂദബി സ്പോര്‍ട്സ് കൗണ്‍സിലും അബൂദബി മറൈന്‍ സ്പോര്‍ട്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന അല്‍ ദഫ്റ ഗ്രാന്‍ഡ് കിങ് ഫിഷ് ചാമ്പ്യന്‍ഷിപ് അബൂദബിയില്‍ അരങ്ങേറും.
ജനുവരി 10 മുതല്‍ 12 വരെയാണ് ചാമ്പ്യന്‍ഷിപ് നടക്കുക. അല്‍ മിര്‍ഫ, അബൂദബി കോര്‍ണിഷ്, ദല്‍മ ദ്വീപ് എന്നിങ്ങനെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായാണ് മല്‍സരം. 11.68 ലക്ഷം ദിര്‍ഹമാണ് മൊത്തം സമ്മാനത്തുക.
60 ജേതാക്കള്‍ക്കായി സമ്മാനത്തുക വീതിച്ചു നല്‍കും. ഗ്രാന്‍ഡ് പ്രൈസ് പുരുഷ വനിതാ വിഭാഗങ്ങളില്‍ തുല്യമായാണ് നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാന്‍ വെബ്സൈറ്റിൽ സൗകര്യമുണ്ട്. നാല് ചാമ്പ്യന്‍ഷിപ്പുകളിലായി ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്നവര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കും.
ഇതിനു പുറമേ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഏറ്റവും വലിയ കിങ് ഫിഷിനെ പിടിക്കുന്നവര്‍ക്ക് മല്‍സ്യബന്ധന വള്ളവും സമ്മാനമായി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.