ഷാർജ: മീഡിയവൺ സംഘടിപ്പിക്കുന്ന ഗ്രോ ഗ്ലോബൽ ഫിൻടോക് സെമിനാറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഏകദിന പരിപാടിയിൽ കോർപറേറ്റ് നികുതി അടക്കമുള്ള വിഷയങ്ങളിൽ വിദഗ്ധർ സംവദിക്കും. രജിസ്റ്റർ ചെയ്തവർക്കു മാത്രമാകും പ്രവേശനം.
ജനുവരി 16ന് നടക്കുന്ന ഫിൻടോക് സെമിനാറിന് ഷാർജ അൽ താവുനിലെ പുൾമാൻ ഹോട്ടൽ വേദിയാകും. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടിങ്, ബിസിനസ് അഡ്വൈസ് സ്ഥാപനമായ ഹുസൈൻ അൽ ഷംസിയിലെ സമീർ പി.എം., ഫൈസൽ സലിം, മുഹമ്മദ് സലിം അറക്കൽ തുടങ്ങിയവർ സംസാരിക്കും. കോർപറേറ്റ് നികുതി അടക്കം ജി.സി.സിയിലെ ബിസിനസ്-വാണിജ്യ മേഖലയിൽ വന്ന പുതിയ മാറ്റങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്നതാകും സെമിനാറെന്ന് മീഡിയവൺ ജി.സി.സി ജനറൽ മാനേജർ സവ്വാബ് അലി പറഞ്ഞു. യു.എ.ഇയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടിങ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിനസ് ഉടമസ്ഥർക്കും പ്രഫഷനലുകൾക്കും വേണ്ട സെഷനുകളും സെമിനാറിലുണ്ടാകും. fintalk.mediaoneonline.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.