അജ്മാന്‍: പൊരിവെയിലിൽ നിന്ന് വിശ്വാസികൾക്ക് സംരക്ഷണം നൽകാൻ എമിറേറ്റിൽ പള്ളികൾക്ക് പുറത്ത് കൂടാരങ്ങൾ സ്ഥാപിക്കാൻ അജ്മാൻ കിരീടാവകാശി നിര്‍ദേശം നല്‍കി.
കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിനാല്‍ പ്രാര്‍ഥനക്കായി പള്ളിയില്‍ എത്തുന്നവര്‍ പലപ്പോഴും പുറത്താണ് നിൽക്കുന്നത്. വെള്ളിയാഴ്ച പ്രാർഥനയിൽ എല്ലാ പള്ളികളിലും നിര പുറത്തേക്ക് നീളാറുണ്ട്. ഇതേത്തുടര്‍ന്നാണ് അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉത്തരവിട്ടത്.
അജ്മാന്‍ എമിറേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്‌മെൻറ് ഡയറക്ടർ ജനറൽ ഒബയ്ദ് അഹമ്മദ് അൽ സാബി പറഞ്ഞു. യു.എ.ഇയിലെ വിവിധ പള്ളികളിൽ സൺഷെയ്ഡുകൾ സ്ഥാപിക്കുമെന്ന് മതകാര്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.