അജ്‌മാൻ മലയാളം മിഷൻ സംഘടിപ്പിച്ച ഓൺലൈൻ പ്രവേശനോത്സവത്തി​െൻറ ഭാഗമായി അരങ്ങേറിയ സംഘനൃത്തം

ഓണസമ്മാനമായി അജ്‌മാൻ മലയാളം മിഷൻ ഓൺലൈൻ പ്രവേശനോത്സവം

അജ്‌മാൻ: നിറഞ്ഞ വെർച്വൽ സദസ്സിനു മുമ്പാകെ ആടിയും പാടിയും ചുവടുകൾ വെച്ചും കലാവിസ്മയം തീർത്ത് കുരുന്നുപ്രതിഭകൾ. മഹാമാരിക്കാലത്ത് പ്രവാസി മലയാളികൾക്ക് ഓണസമ്മാനമായി അജ്‌മാൻ മലയാളം മിഷൻ ഒരുക്കിയ ഓൺലൈൻ പ്രവേശനോത്സവം ശ്രദ്ധേയമായി.

മിഷ​െൻറ മാതൃക പാഠ്യപദ്ധതിയിലെ പ്രാഥമിക കോഴ്സായ കണിക്കൊന്നയുടെ പുതിയ അഞ്ചു ബാച്ച് പഠിതാക്കളുടെ ഓൺലൈൻ പ്രവേശനോത്സവമാണ് കഴിഞ്ഞ ദിവസം നടന്നത്. കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. മനുഷ്യനെ ഒന്നിപ്പിക്കുന്ന ഘടകങ്ങളിൽ പ്രധാനം ഭാഷയാണെന്നും മലയാള ഭാഷക്ക് സ്നേഹത്തി​െൻറ ഗന്ധവും പശിമയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ ഭാഷയും സാഹിത്യവും ശക്തമാണ്. എന്നാൽ, ലോക ജീവസന്ധാരണക്രമങ്ങളിൽ പ്രാദേശിക ഭാഷകൾ നിരവധി വെല്ലുവിളി നേരിടുന്നുണ്ട്. ശക്തമായ മാതൃഭാഷ അവബോധം സൃഷ്​ടിച്ച് ഇതിനെ മറികടക്കാൻ സാധിക്കണം. മലയാളം മിഷൻപോലുള്ള ഭാഷാസ്നേഹ കൂട്ടായ്‌മകളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് 'ഓര്‍മക്കു പേരാണിതോണം പൂര്‍വ നേരി​െൻറ നിനവാണിതോണം' എന്ന് തുടങ്ങുന്ന സ്വന്തം കവിത അദ്ദേഹം ആലപിച്ചു. മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് മുഖ്യാതിഥിയായിരുന്നു. മിഷൻ യു.എ.ഇ ചാപ്റ്റർ ചീഫ് കോഓഡിനേറ്റർ കെ.എൽ. ഗോപി അധ്യക്ഷത വഹിച്ചു. അജ്‌മാൻ മേഖല കോഓഡിനേറ്റർ ജാസിം മുഹമ്മദ് സ്വാഗതവും മേഖല കമ്മിറ്റിയംഗം ഫാമി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. ഷെറീന ബഷീർ മോഡറേറ്റർ ആയിരുന്നു. തുടർന്ന് അതുല്യ രവീന്ദ്രൻ, ഹരിനന്ദൻ എന്നിവർ കവിതകളും വഫ അബ്​ദുൽ സലാം ഗാനവും ആലപിച്ചു. കാതറിൻ- വൈഗ, എമിൻ- റെന്ന, അബ്‌ഷ ഫാത്തിമ, വഫ -മിൻഹ എന്നിവർ അവതരിപ്പിച്ച നൃത്തവും അരങ്ങേറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.