അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആസ്ഥാനത്ത് എത്തിയ ഇന്ത്യൻ സംഘത്തെ സ്വീകരിക്കുന്നു

ഇന്ത്യയുമായി വാണിജ്യ സഹകരണം ശക്തിപ്പെടുത്താൻ അജ്മാൻ

അജ്മാന്‍: ഇന്ത്യയുമായുള്ള വാണിജ്യ സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികളുമായി അജ്മാന്‍ ചേംബര്‍ ഓഫ് കോമേഴ്സ്‌.

ഇന്ത്യയും യു.എ.ഇയും പ്രത്യേകിച്ച് അജ്മാന്‍ എമിറേറ്റുമായുള്ള വാണിജ്യ, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്ന വഴികൾ തേടി ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ ഡയറക്ടർ ജനറൽ സാലിം അൽ സുവൈദിയും ട്രേഡ് ആൻഡ് ഇക്കണോമിക് ഇന്ത്യൻ കോൺസൽ ജനറൽ കെ. കാളിമുത്തുവും പ​​െങ്കടുത്തു. അജ്മാൻ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരങ്ങള്‍, വ്യാപാരവും വിദേശ നിക്ഷേപവും വർധിപ്പിക്കുന്നതിനുള്ള അനുയോജ്യമായ വഴികൾ, നിക്ഷേപങ്ങൾ വളര്‍ത്തിയെടുക്കാനും വൈവിധ്യവത്കരിക്കാനും സ്വകാര്യ മേഖലയെ എങ്ങനെ പ്രോത്സാഹിപ്പിക്കാം തുടങ്ങിയ വിഷയങ്ങള്‍ ചർച്ച ചെയ്തു. യു.എ.ഇയും പ്രത്യേകിച്ച് അജ്മാനും ഇന്ത്യയുമായി ശക്തമായ വാണിജ്യ-സാമ്പത്തിക ബന്ധങ്ങൾ പുലർത്തുന്നതായും വർധിച്ചുവരുന്ന വളർച്ച ഇത് സാക്ഷ്യം വഹിക്കുന്നതായും അൽ സുവൈദി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലെ വാണിജ്യ ബന്ധങ്ങളെയും സാമ്പത്തിക പങ്കാളിത്തത്തെയും സഹായിക്കുന്ന സൗകര്യങ്ങളും സേവനങ്ങളും നൽകാൻ ചേംബർ തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2021​െൻറ ആദ്യ പകുതിയിൽ എമിറേറ്റിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിക്കായി അജ്മാൻ ചേംബർ 25.9 ദശലക്ഷം ദിർഹം മൂല്യമുള്ള 274 ഒര്‍ജിന്‍ സർട്ടിഫിക്കറ്റുകളും 41.1 ദശലക്ഷം ദിർഹം മൂല്യമുള്ള 361 റീ എക്സ്പോര്‍ട്ട് സർട്ടിഫിക്കറ്റുകളും നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷ വ്യവസായം, പ്ലാസ്​റ്റിക് ഉൽപന്നങ്ങൾ, ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ, സ്കാർഫോൾഡിങ്ങിനുള്ള ഉപകരണങ്ങൾ, താൽക്കാലിക നിർമാണങ്ങള്‍ക്കും ഖനനങ്ങൾക്കുമുള്ള ഉപകരണങ്ങൾ എന്നിവയിലാണ് കയറ്റുമതി മുഖ്യമായും കേന്ദ്രീകരിച്ചത്. അജ്മാന്‍ ചേംബറി‍െൻറ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2021​െൻറ ആദ്യ പകുതിയിൽ 2,261 ഇന്ത്യൻ കമ്പനികൾ എമിറേറ്റിൽ രജിസ്​റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ajman to strengthen trade cooperation with India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.