അജ്മാന്: എമിറേറ്റില്‍ നിന്ന് അബൂദബിയിലേക്ക് കൂടുതല്‍ ബസ് സര്‍വിസുമായി ഗതാഗത വകുപ്പ്. ചൊവ്വാഴ്ച മുതലാണ് കൂടുതല്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കുന്നത്. അജ്മാൻ എമിറേറ്റിലെ അൽ മുസല്ല സ്റ്റേഷനിൽനിന്നാണ് അബൂദബി ബസ് സ്റ്റേഷനിലേക്കുള്ള ബസ് യാത്ര ആരംഭിക്കുന്നത്. ഇതുപ്രകാരം അജ്മാനിൽ നിന്നുള്ള ആദ്യ ബസ് രാവിലെ ഏഴിന് പുറപ്പെടും.
തുടര്‍ന്ന് 11നും വൈകീട്ട് മൂന്നിനും ഏഴിനും സര്‍വിസ് ഉണ്ടായിരിക്കും. നേരത്തേ അജ്മാനില്‍ നിന്ന് രണ്ട് ബസ് സര്‍വിസുകളാണ് അബൂദബിയിലേക്ക് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് ഇരട്ടിയാക്കി വർധിപ്പിക്കുകയാണ് അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
അബൂദബി ബസ് സ്റ്റേഷനിൽനിന്ന് അജ്മാനിലേക്കുള്ള ആദ്യ ബസ് രാവിലെ 10നായിരിക്കും. വൈകീട്ട് ഒമ്പതിന് അബൂദബിയില്‍നിന്ന് അവസാനത്തെ ബസ് പുറപ്പെടും.
ഒരു വശത്തേക്കുള്ള ടിക്കറ്റിന്റെ നിരക്ക് 35 ദിർഹമാണ്. അജ്മാൻ, അബൂദബി എമിറേറ്റുകൾക്കിടയിൽ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും എമിറേറ്റിന് പുറത്തുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനും നിരീക്ഷണ കാമറകളടക്കമുള്ള സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അബൂദബിയിലേക്ക് ബസ് സര്‍വിസുകള്‍ കുറവായിരുന്നതിനാല്‍ അജ്മാനില്‍നിന്ന് അബൂദബിയിലേക്കുള്ള യാത്രക്ക് മറ്റ് എമിറേറ്റുകളില്‍ പോയി ബസ് മാറിക്കയറണമെന്ന കടമ്പക്ക് ഇതോടെ വലിയ ആശ്വാസമാകും. അജ്മാനില്‍ നിന്നും തിരിച്ചും നേരിട്ട് ബസ് ഗതാഗതം ആരംഭിക്കുന്നതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വലിയൊരു സമയലാഭവും സാമ്പത്തിക ലാഭവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.