ദുബൈ: രാജ്യവും മുസ്ലിം സമുദായവും നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കാൻ പൊതുവേദി ഉയർന്നുവരണമെന്ന് അജ്‌വ ജി.സി.സി സംഘടിപ്പിച്ച ഓൺലൈൻ ഈദ് സൗഹൃദ സംഗമത്തില്‍ വിവിധ മുസ്ലിം സംഘടന നേതാക്കളും പണ്ഡിതരും ആവശ്യപ്പെട്ടു. അല്‍-അന്‍വാര്‍ ജസ്റ്റിസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ) ജി.സി.സി കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമത്തിൽ പ്രസിഡൻറ് ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. ഹസ്ബുള്ളാഹ് ബാഫഖീ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംഘടന സങ്കുചിതത്വങ്ങള്‍ക്ക് അതീതമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് അജ്‌വയിലൂടെ കാണാനാകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് നദ്വി കോട്ടയം സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് അഹമ്മദ് കബീര്‍ ബാഖവി അല്‍ അമാനി കുന്നിക്കോട് ആമുഖപ്രസംഗം നിവഹിച്ചു. കേരള മുസ്ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ല സെക്രട്ടറിയും മുവ്വാറ്റുപുഴ ജാമിഅ ബദരിയ്യ അറബിക് കോളജ് പ്രിന്‍സിപ്പലുമായ തൗഫീഖ് മൗലവി ബാഖവി മുഖ്യപ്രഭാഷണം നടത്തി.
കളമശ്ശേരി ജുമാമസ്ജിദ് ചീഫ് ഇമാം പി.കെ. സുലൈമാന്‍ മൗലവി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കൊല്ലം ജില്ല സെക്രട്ടറി തടിക്കാട് സഈദ് ഫൈസി, അജ്‌വ സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് ശംസുദ്ദീന്‍ ഫൈസി കൊട്ടുകാട്, അജ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫറലി ദാരിമി മലപ്പുറം എന്നിവര്‍ സംസാരിച്ചു.
അജ്‌വ റിയാദ് ഘടകം പ്രസിഡൻറ് അബ്ദുൽ ഹലീം മൗലവി കണ്ണനല്ലൂർ അദ്ദേഹം രചിച്ച അറബി കവിത അവതരിപ്പിച്ചു. അജ്‌വ തിരുവനന്തപുരം ജില്ല പ്രസിഡൻറ് ഹസന്‍ അമാനി, കൊല്ലം ജില്ല പ്രസിഡൻറ് മുഹമ്മദ് ഫൈസി ബാഖവി അല്‍ അമാനി, എസ്.എം. ബഷീര്‍ മുബല്ലിഗീന്‍ മഞ്ചേശ്വരം (അജ്‌വ കാസര്‍കോട്), റഹീം ആരിക്കാടി, നവാസ് ഐ.സി.എസ്, അബ്ദുല്ലത്തീഫ് കടവല്ലൂര്‍, പി.എച്ച്.എം. നവാസ്, ആസാദ് പള്ളിശ്ശേരിക്കല്‍, നസീറുദ്ദീൻ ഫൈസി പൂഴനാട്, വിജാസ് ഫൈസി ചിതറ, സലിം സഖാഫി പള്ളിക്കൽ, മുഹ്സിൻ അൽ ജാമിഈ തുടങ്ങിയവര്‍ സംബന്ധിച്ചു.
അജ്‌വ സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി ചേലക്കുളം അബ്ദുൽ ഹമീദ് ബാഖവി സമാപന പ്രസംഗം നടത്തുകയും പ്രത്യേക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്തു. സൗദി നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.