ഷാർജ: അക്ഷരക്കൂട്ടം സിൽവർ ജൂബിലിയുടെ ഭാഗമായി നടക്കുന്ന സാഹിത്യസംവാദം ഞായറാഴ്ച അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് 5.30ന് ആരംഭിക്കുന്ന പരിപാടിയിൽ മൂന്നാമിടത്തെ ജീവിതവും സ്വത്വ പ്രതിസന്ധികളും എന്ന വിഷയത്തിൽ ഇ.കെ. ദിനേശൻ സംസാരിക്കും. തുടർന്ന് പ്രവാസ സ്ത്രീ സർഗാത്മക അടയാളങ്ങൾ എന്ന വിഷയത്തിൽ പി. ശ്രീകല, പ്രവാസി എഴുത്തിലെ ആവിഷ്കാരങ്ങൾ എന്ന വിഷയത്തിൽ രാജേഷ് ചിത്തിര, സാംസ്കാരിക പ്രവാസത്തിലെ മലയാളി എന്ന വിഷയത്തിൽ മെഹർബാൻ, പ്രവാസത്തിലെ സാമൂഹികതയും രാഷ്ട്രീയവും എന്ന വിഷയത്തിൽ ഷാജഹാൻ തറയിൽ എന്നിവർ സംസാരിക്കും. തുടർന്ന് ഈ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സംവാദങ്ങളും നടക്കും. അജ്മാൻ സോഷ്യൽ സെന്റർ ആക്ടിങ് പ്രസിഡന്റ് ഗിരീഷ് കെ.ജെ പരിപാടി ഉദ്ഘാടനം ചെയ്യും. അബുലൈസ് മോഡറേറ്ററായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.