അല്‍ഐന്‍, റാസല്‍ഖൈമ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് പുനരാരംഭിക്കുന്നു

റാ​സ​ല്‍ഖൈ​മ: അ​ല്‍ഐ​ന്‍, റാ​സ​ല്‍ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് കോ​വി​ഡി​നെ തു​ട​ർ​ന്ന്​ നി​ര്‍ത്തി​വെ​ച്ച സ​ര്‍വി​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്നു. മാ​ര്‍ച്ച് 31 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 29 വ​രെ വ്യാ​ഴാ​ഴ്ച​ക​ളി​ല്‍ റാ​സ​ല്‍ഖൈ​മ-​കോ​ഴി​ക്കോ​ട്, ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 28 വ​രെ അ​ല്‍ഐ​ന്‍-​കോ​ഴി​ക്കോ​ട് എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് ബു​ക്കി​ങ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​തേ ദി​വ​സ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട്ടു​നി​ന്ന് തി​രി​കെ​യും സ​ര്‍വി​സ് ഉ​ണ്ടാ​കും. നേ​ര​േ​ത്ത റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ആ​ഴ്ച​യി​ല്‍ ര​ണ്ടു​വീ​തം സ​ര്‍വി​സു​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.