അൽഐൻ: അൽഐൻ ഇൻകാസ് തിരുവനന്തപുരം ജില്ല കമ്മിറ്റി കുടുംബസംഗമം വെള്ളിയാഴ്ച അൽഐൻ ഗ്രീൻമുബിസിറ പാർക്കിൽ സംഘടിപ്പിച്ചു. അൽഐൻ ഇൻകാസ് തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രസിഡന്റ് കിഫ ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലക്കകത്തുള്ള ഇൻകാസ് കുടുംബങ്ങളും കുട്ടികളും പ്രവർത്തകരും ഒത്തുകൂടി. കുട്ടികൾക്കും വനിതകൾക്കുമായി കൗതുകകരമായ മത്സരങ്ങളും സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി സുധീർ എ.കെ സ്വാഗതം പറഞ്ഞു.
ഇൻകാസ് സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റ് അൻസാർ കിളിമാനൂർ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലിം വെഞ്ഞാറമൂട് മുഖ്യപ്രഭാഷണം നടത്തി. വിജയികൾക്ക് സമ്മാനദാനം സ്റ്റേറ്റ് പ്രസിഡന്റ് സന്തോഷ് പയ്യന്നൂരും സ്റ്റേറ്റ് ട്രഷറർ ബെന്നി, ഇന്ത്യൻ മഹിള അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ബിജിലി, സെക്രട്ടറി ഫൈജി ടീച്ചർ എന്നിവർ ചേർന്ന് നൽകി. ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുൽ ഷുക്കൂർ, നിസ്സാം ചുള്ളിമാനൂർ, ജോയ് മാത്യു, സാജൻ, മുജീബ്സബ് ജാൻ, മുബിന, ബീമ എന്നിവർ ആശംസകൾ നേർന്നു. നാഷനൽ കമ്മിറ്റി സെക്രട്ടറിയും തിരുവനന്തപുരം ജില്ല ട്രഷററുമായ അഷറഫ് അലംകോട് നന്ദി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.