ദുബൈ: ആനന്ദത്തിന്റെ തിരമാലകൾ താണ്ടി ഹോളിഡേ മേക്കേഴ്സ്.കോം ഹിറ്റ് എഫ്.എം സംയുക്തമായി ഒരുക്കിയ ക്രൂയിസ് ട്രിപ്പ്. ഡിസംബർ 20 വെള്ളിയാഴ്ച പുറപ്പെട്ട് രണ്ട് രാത്രിയും ഒരു പകലും ഉൾപ്പെട്ട ലക്ഷ്വറി ക്രൂയിസ് വിനോദ യാത്ര വ്യത്യസ്ത അനുഭവമായി. ആയിരത്തിലേറെ കുടുംബങ്ങളാണ് ഹോളിഡേമേക്കേഴ്സ്.കോം സംഘടിപ്പിച്ച വിനോദയാത്രയുടെ ഭാഗമായത്. ദുബൈ റാഷിദ് പോർട്ടിൽ നിന്ന് പുറപ്പെട്ട പതിമൂന്ന് നിലകളുള്ള ക്രൂയിസ് യാത്ര, ആദ്യ യാത്രക്കാർക്ക് ഏറെ വിസ്മയാനുഭവം സമ്മാനിച്ചു.
യാത്രാ സംഘത്തോടൊപ്പം ഹിറ്റ് എഫ്.എം അവതാരക സംഘങ്ങൾ കൂടി ഭാഗമായപ്പോൾ ആനന്ദത്തിന്റെ തിരമാലകൾ ഉയർന്നു. പ്രഭാതത്തിൽ സൺ റൈസ് വ്യൂ, ഉച്ചക്ക് ലഞ്ച് വിത്ത് ആർ.ജെ, വൈകീട്ട് സർ ബനിയാസ് ഐലൻഡ് സന്ദർശനം, രാത്രി ഹിറ്റ് എഫ്.എം ഷോ, ക്രൂയിസ് എന്റർടെയിൻമെന്റ് ഷോ, ഡി.ജെ പാർട്ടി തുടങ്ങിയ നിരവധി വിനോദ പരിപാടികളാൽ സമ്പന്നമായിരുന്നു. പങ്കെടുത്തവർക്കെല്ലാം ജീവിതത്തിലെ മറക്കാനാകാത്ത കപ്പൽ യാത്രയാണ് സമ്മാനിച്ചത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ യാത്രയുടെ ഭാഗമായി. ലോകത്തിലെ വിവിധ തരത്തിലുള്ള ഭക്ഷണങ്ങളും യാത്രക്ക് മികവ് കൂട്ടി. ഇനിയും ഇത്തരം യാത്രകൾ സംഘടിപ്പിക്കുമെന്നും ഹോളിഡേമേക്കേഴ്സ്.കോം സൈറ്റ് സന്ദർശിച്ചാൽ ചുരുങ്ങിയ ചെലവിൽ വിദേശ യാത്രകളടക്കം ലഭ്യമാണെന്നും പ്രവാസികൾക്ക് വർഷത്തിൽ രണ്ട് ഹോളിഡേ യാത്രകളെങ്കിലും ഒരുക്കാനുള്ള ലക്ഷ്യത്തിലാണ് തങ്ങളെന്നും സ്മാർട്ട് ട്രാവൽസ് ഗ്രൂപ് ചെയർമാൻ അഫി അഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.