ഷാര്‍ജ: എമിറേറ്റിൽ ജല-വൈദ്യുതി ഉപഭോഗം കുറച്ച് ഊര്‍ജ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നവീന സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ഹീറ്റര്‍ ഉള്‍പ്പെടുന്ന വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ).
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധിപനുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ നിർദേശപ്രകാരം 20 ദശലക്ഷം ദിര്‍ഹം വകയിരുത്തിയുള്ളതാണ് പദ്ധതി.
ഷാര്‍ജ സിറ്റി 233, ഖോര്ഫുക്കാന് 70, കല്‍ബ 108, മധ്യ മേഖല ആറ് എന്നിങ്ങനെ 417 കുടുംബങ്ങളാണ് മൂന്നാം ഘട്ടത്തിലെ ആദ്യ ഗുണഭോക്താക്കള്‍. ആദ്യ രണ്ട് ഘട്ടങ്ങളില്‍ 3,916 വീടുകളിലാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഇതിലൂടെ വൈദ്യുതി ഉപഭോഗത്തില്‍ 40 ശതമാനവും ജല ഉപഭോഗത്തില്‍ 63 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തിയതായി സേവ വൃത്തങ്ങള്‍ വ്യക്തമാക്കി.
വൈദ്യുതി കുറക്കുന്നതിനുള്ള 60,263ഉം ജല സംരക്ഷണത്തിന് 23,482ഉം ഉപകരണങ്ങളായിരുന്നു ആദ്യ ഘട്ടങ്ങളില്‍ സ്ഥാപിച്ചത്. ആകെ 134,186 ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇതുവരെ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.