അൽഐൻ: ഇൻകാസ് അൽഐൻ സമീർ മെമ്മോറിയൽ എവർറോളിങ് ട്രോഫി ബാഡ്മിന്റൺ ടൂർണമെന്റ്-സീസൺ 3 സംഘടിപ്പിച്ചു. അൽഐൻ എനർജി ബാഡ്മിന്റൺ കോർട്ടിൽ അൽഐനിലെ 32 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ അൻസിൽ-ഫൈസി ടീം ചാമ്പ്യന്മാരും അൻസാർ-സനൽ ടീം റണേഴ്സ് അപ്പുമായി. പ്രജിത്-അജിൻഷാ, വിഷ്ണു-അമൽ എന്നീ ടീമുകളായിരുന്നു മറ്റു സെമി ഫൈനലിസ്റ്റുകൾ.
വിജയികൾക്കുള്ള സമ്മാനം ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസ്സൽ മുഹമ്മദ് സാലി, ഇൻകാസ് പ്രസിഡന്റ് സന്തോഷ് പയ്യന്നൂർ, ജനറൽ സെക്രട്ടറി സലീം വെഞ്ഞാറമൂട്, സെയിഫുദ്ദിൻ വയനാട്, ട്രഷറർ ബെന്നി വർഗീസ്, ഇമ പ്രസിഡന്റ് ബിജിലി അനീഷ്, സെക്രട്ടറി ഫൈജി സമീർ, മറ്റു ഇൻകാസ് ഭാരവാഹികൾ തുടങ്ങിയവർ വിതരണം ചെയ്തു. നാസ സ്പോർട്സ് അക്കാദമി ചെയർമാൻ നവാബ് ജാനെ പരിപാടിയിൽ ആദരിച്ചു. അൻസാർ കിണി, നിസാം, വിഷ്ണു കെ.വി., അൻസിൽ, ജാബിർ സി. എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.