റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി അ​ൽ ഖൈ​ൽ റോ​ഡ് വി​ക​സ​നം

ദു​ബൈ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച അ​ൽ ഖൈ​ൽ റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. നി​ശ്ച​യി​ച്ച സ​മ​യ​ത്തേ​ക്കാ​ൾ ഒ​മ്പ​ത്​ മാ​സം മു​മ്പ്​ ത​ന്നെ മു​ഴു​വ​ൻ ഘ​ട്ട​വും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞു. ​

ആ​കെ 3,300 മീ​റ്റ​ർ നീ​ള​ത്തി​ൽ അ​ഞ്ച്​ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം, 6,820 മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡ്​ വീ​തി കൂ​ട്ട​ൽ എ​ന്നി​വ​യാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. അ​ൽ ഖൈ​ൽ റോ​ഡി​നോ​ട്​ ചേ​ർ​ന്നു​ള്ള അ​ൽ ജ​ദ്ദാ​ഫ്, ബി​സി​ന​സ്​ ബേ, ​സ​അ​ബീ​ൽ, മൈ​ദാ​ൻ, അ​ൽ ഖൂ​സ്​ 1, ഖാ​ദി​ർ അ​ൽ താ​യ​ർ, ജു​മൈ​റ വി​​ല്ലേ​ജ്​ സ​ർ​ക്കി​ൾ എ​ന്നി​ങ്ങ​നെ ഏ​ഴ്​ സ്​​ട്രീ​റ്റു​ക​ളി​ലാ​യി വ്യാ​പി​ച്ചി​രി​ക്കു​ന്ന​താ​ണ്​ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ.

അ​ഞ്ചു പാ​ല​ങ്ങ​ളി​ലാ​യി മ​ണി​ക്കൂ​റി​ൽ 19,600 വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള​ ശേ​ഷി​യു​ണ്ട്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്​ ആ​ർ.​ടി.​എ ഒ​ന്നി​ല​ധി​കം ക​മ്പ​നി​ക​ൾ​ക്ക്​ ക​രാ​ർ ന​ൽ​കി​യ​തോ​ടെ​യാ​ണ്​​ 18 മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന പ​ദ്ധ​തി ഒ​മ്പ​ത്​ മാ​സം കൊ​ണ്ട്​ പൂ​ർ​ത്തി​യാ​യ​ത്.


സ​അ​ബീ​ൽ

ഊ​ദ്​ മേ​ത്ത സ്​​ട്രീ​റ്റി​നും ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​ർ സ്​​ട്രീ​റ്റി​നും ഇ​ട​യി​ലാ​ണ്​ 700 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ​അ​ബീ​ൽ പാ​ല​സ്​ സ്​​ട്രീ​റ്റ്, ഊ​ദ്​ മേ​ത്ത സ്​​ട്രീ​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ അ​ൽ​ഖൈ​ൽ റോ​ഡി​ലേ​ക്കും ജ​ബ​ൽ അ​ലി​യി​ലേ​ക്കു​മു​ള്ള​ ഗ​താ​ഗ​തം ബ​ന്ധി​പ്പി​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും. മൂ​ന്ന്​ വ​രി​യു​ള്ള പാ​ല​ത്തി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ 4,800 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു പോ​കാ​നാ​കും.

മൈ​ദാ​ൻ

അ​ൽ മൈ​ദാ​ൻ റോ​ഡി​നും റാ​സ​ൽ ഖോ​ർ റോ​ഡ്​ ജ​ങ്​​ഷ​നും ഇ​ട​യി​ലാ​ണ്​ 610 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള പാ​ലം. മൈ​ദാ​ൻ സ്​​ട്രീ​റ്റി​ൽ നി​ന്ന് ദേ​ര​യി​ലേ​ക്ക്​ നീ​ളു​ന്ന​ അ​ൽ ഖൈ​ൽ റോ​ഡി​ലേ​ക്ക്​ ഗ​താ​ഗ​തം ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ പാ​ലം.

മ​ണി​ക്കൂ​റി​ൽ 3200 വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളും. കൂ​ടാ​തെ റാ​സ​ൽ ഖോ​ർ സ്​​ട്രീ​റ്റി​ലേ​ക്ക്​ നീ​ളു​ന്ന അ​ൽ ഖൈ​ൽ റോ​ഡി​ൽ നി​ന്ന്​ ഗ​താ​ഗ​തം ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി 1,550 മീ​റ്റ​ർ നീ​ള​ത്തി​ൽ ഉ​പ​രി​ത​ല റോ​ഡ് വി​ക​സ​ന​വും പൂ​ർ​ത്തി​യാ​യി.

അ​ൽ ഖൂ​സ്​

അ​ൽ മൈ​ദാ​ൻ റോ​ഡി​ന്‍റെ​യും അ​ൽ വ​ഹ സ്ട്രീ​റ്റി​ന്‍റെ​യും ജ​ങ്​​ഷ​നു​ക​ൾ​ക്കി​ട​യി​ൽ മ​ണി​ക്കൂ​റി​ൽ 3,200 വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 650 മീ​റ്റ​ർ നീ​ള​മു​ള്ള​താ​ണ്​ പാ​ലം. അ​ൽ ഖൈ​ൽ റോ​ഡി​ൽ നി​ന്ന് അ​ൽ വ​ഹ സ്ട്രീ​റ്റി​ലേ​ക്കും ല​ത്തീ​ഫ ബി​ൻ​ത് ഹം​ദാ​ൻ സ്ട്രീ​റ്റി​ലേ​ക്കും ഗ​താ​ഗ​തം ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് 2,170 മീ​റ്റ​ർ ഉ​പ​രി​ത​ല റോ​ഡ് മെ​ച്ച​പ്പെ​ടു​ത്ത​ലും പ്ര​വൃ​ത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഖ​ദീ​ർ അ​ൽ താ​യ​ർ

അ​ൽ മൈ​ദാ​ൻ റോ​ഡി​നും ല​ത്തീ​ഫ ബി​ൻ​ത് ഹം​ദാ​ൻ സ്ട്രീ​റ്റി​നു​മി​ട​യി​ൽ ര​ണ്ട് പാ​ത​ക​ളു​ള്ള 640 മീ​റ്റ​ർ പാ​ലം. ല​ത്തീ​ഫ ബി​ൻ​ത് ഹം​ദാ​ൻ സ്ട്രീ​റ്റി​ൽ നി​ന്ന് ദേ​ര​യി​ലേ​ക്കു​ള്ള അ​ൽ ഖൈ​ൽ റോ​ഡി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്​ മ​ണി​ക്കൂ​റി​ൽ 32,00 വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നാ​കും.

അ​ൽ ഖൈ​ൽ റോ​ഡി​ൽ നി​ന്ന് മൈ​ദാ​ൻ സ്ട്രീ​റ്റി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് 1,350 മീ​റ്റ​ർ നീ​ള​ത്തി​ൽ ഉ​പ​രി​ത​ല റോ​ഡ് മെ​ച്ച​പ്പെ​ടു​ത്ത​ലും ന​ട​ത്തി.

ജു​മൈ​റ വി​ല്ലേ​ജ്​ സ​ർ​ക്കി​ൾ

അ​ൽ ഖൈ​ൽ റോ​ഡി​ൽ നി​ന്ന് ഹെ​സ്സ സ്ട്രീ​റ്റി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി ഹെ​സ്സ സ്ട്രീ​റ്റി​നും അ​ൽ ഖ​മീ​ല സ്‌​ട്രീ​റ്റി​നും ഇ​ട​യി​ലാ​യി 700 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ്​ പാ​ലം. ര​ണ്ട് പാ​ത​ക​ളു​ള്ള പാ​ല​ത്തി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ 3,200 വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാം. കൂ​ടാ​തെ 900 മീ​റ്റ​റി​ൽ ഉ​പ​രി​ത​ല റോ​ഡ് മെ​ച്ച​പ്പെ​ടു​ത്തി.

അ​ൽ ജ​ദ്ദാ​ഫ്​

അ​ൽ ജ​ദ്ദാ​ഫി​ലെ അ​ൽ ഖൈ​ൽ റോ​ഡി​ൽ ദെ​യ്‌​റ​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 600 മീ​റ്റ​റി​ൽ പു​തി​യ പാ​ത ചേ​ർ​ത്തു​കൊ​ണ്ട് ഉ​പ​രി​ത​ല വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഊ​ദ്​ മേ​ത്ത സ്ട്രീ​റ്റി​നും ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​ർ സ്ട്രീ​റ്റി​നും ഇ​ട​യി​ലു​ള്ള റോ​ഡി​ന്‍റെ ശേ​ഷി മ​ണി​ക്കൂ​റി​ൽ 2,000 വാ​ഹ​ന​ങ്ങ​ളാ​യി വ​ർ​ധി​ച്ചു.

ബി​സി​ന​സ്​ ബേ

​അ​ൽ ഖൈ​ൽ റോ​ഡി​ൽ നി​ന്ന് ബി​സി​ന​സ് ബേ ​ഏ​രി​യ​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ഒ​ഴു​ക്ക് ഉ​റ​പ്പാ​ക്കു​ന്ന​തി​നും ജ​ബ​ൽ അ​ലി ദി​ശ​യി​ലു​ള്ള റോ​ഡി​ന്‍റെ ഗ​താ​ഗ​ത സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ബി​സി​ന​സ് ബേ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ 435 മീ​റ്റ​ർ അ​ധി​ക പാ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Al Khail Road Development completed in record speed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.