ദുബൈ: ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. ആൽ മക്തൂം ഫൗണ്ടേഷനെ ഇസ്ലാമിക് പേഴ്സനാലിറ്റി ഓഫ് ദി ഇയർ ആയി പ്രഖ്യാപിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് റാശിദ് ബിൻ ഹംദാൻ ആൽ മക്തൂം, സെക്രട്ടറി ജനറൽ മുഹമ്മദ് ഉബൈദ് ബിൻ ഗനാം എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുരസ്കാര ജേതാക്കളെ ആദരിച്ചു.ആദ്യ പത്ത് സ്ഥാനത്തെത്തിയവരെയാണ് ആദരിച്ചത്. അന്തരിച്ച ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിെൻറ പേരിലാണ് ഇത്തവണത്തെ പുരസ്കാരം പ്രഖ്യാപിച്ചത്.
ദുബൈ: അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത പാലക്കാട് കുമരനെല്ലൂർ സ്വദേശി അബ്ദുൽ റഹീം അബ്ദുസ്സലാമിന് 11ാം സ്ഥാനം. ചൊവ്വാഴ്ച രാത്രിയായിരുന്നു അബ്ദുൽ റഹീമിെൻറ മത്സരം.
പാരായണ സൗന്ദര്യത്തിലും ഉച്ചാരണമികവിലും മികച്ചുനിന്നു. വിധികർത്താക്കളുടെ അഞ്ച് ചോദ്യത്തിനും തെറ്റില്ലാതെ ഉത്തരം നൽകിയിരുന്നു. പാരായണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്ന മണി ഒരിക്കൽ മാത്രമാണ് അബ്ദുറ ഹീമിന് മുന്നിൽ മുഴങ്ങിയത്. ചെറുപ്പം മുതൽ യു.എ.ഇയിലുള്ള അബ്ദുറഹീം ദുബൈ മംസറിലെ പള്ളിയിൽ ഇമാം ആയ പിതാവ് അബ്ദുസ്സലാമിൽ നിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. അജ്മാൻ ജർഫിലെ പള്ളിയിൽ ഇമാം ആയി സേവനം അനുഷ്ഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.