ഷാർജ: ആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദിയുടെ ഓണാഘോഷം ആലപ്പുഴോത്സവം- 2024 ഷാർജ സഫാരി മാളിൽ നടന്നു. സൗഹൃദ വേദി പ്രസിഡന്റ് ഷാജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. ആർ. ഹരികുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ എന്നിവർ ആശംസകൾ നേർന്നു.
സ്കൂൾ തലത്തിൽ ഉന്നത വിജയം നേടിയ സൗഹൃദ വേദി അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. സ്പോൺസേഴ്സിനുള്ള ഉപഹാരവും കൈമാറി. ജനറൽ കൺവീനർ ഹരി ഭക്തവത്സലൻ ആലപ്പുഴോത്സവത്തെപ്പറ്റി വിശദീകരിച്ചു.
ജനറൽ സെക്രട്ടറി ഉദയൻ മഹേശൻ സ്വാഗതവും ട്രഷറർ നജീബ് അമ്പലപ്പുഴ നന്ദിയും പറഞ്ഞു. ഡോ. സംഗീത, രജീഷ് രമേശ്, ഗോപിക മനോഹർ എന്നിവർ അവതാരകരായി. സംഘടനയിലെ നൂറോളം അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, മാർഗംകളി, ഒപ്പന, ക്ലാസിക്കൽ ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സിനിമ പാട്ടുകൾ, നാടൻ പാട്ടുകൾ, കോമഡി സ്കിറ്റ് എന്നിവയും അരങ്ങേറി.
ഘോഷയാത്ര, ചെണ്ടമേളം, പുലികളി, ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഗോൾഡൻ ബീറ്റ്സ് ഓർകസ്ട്ര അണിയിച്ചൊരുക്കിയ ഗാനമേള പ്രോഗ്രാമിന് കൊഴുപ്പേകി.
സബ് കമ്മിറ്റി ഭാരവാഹികളായ പ്രതാപ് കുമാർ, മനോഹർ സദാനന്ദൻ, ഷിബു മാത്യു, അഖിൽ, നബീൽ, സുനേഷ് കുമാർ, സ്മിത അജയ് എന്നിവരുടെ നേതൃത്വത്തിൽ ഗോകുൽ, ലീന ഷിബു, മുവിത അഖിൽ, സയ്ദ് മുഹമ്മദ്, ശ്യാം ദാസ്, ഗംഗാജിത്, ഷിബു പാർഥൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.