മസ്കത്ത്: യു.എ.ഇയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒമാനി പൗരയെ വിദഗ്ധ ചികിത്സ നൽകുന്നതിനായി ഒമാനിലെ റോയൽ ഹോസ്പിറ്റലിൽ എത്തിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ എമർജൻസി മാനേജ്മെന്റ് സെന്റർ, പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് റോയൽ എയർഫോഴ്സ് ഒമാന്റെ ഹെലികോപ്ടറിലാണ് ഒമാനിലേക്ക് കൊണ്ടുവന്നത്.
രോഗിയുടെ അവസ്ഥ വിലയിരുത്തിയ ശേഷം ഖസബ് ഹോസ്പിറ്റലിലെ മെഡിക്കൽ സ്റ്റാഫ് മുഖേനയാണ് രോഗിയെ റോയൽ ഹോസ്പിറ്റലിലേക്ക് മാറ്റാൻ പ്രതിരോധ മന്ത്രാലയവുമായി ഏകോപനം നടത്തിയതെന്ന് എമർജൻസി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. മുഹമ്മദ് ബിൻ സെയ്ഫ് അൽ ബുസാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.