ദുബൈ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ രണ്ടാം വാർഷികവും ഓണാഘോഷവുമായ അനന്തം പൊന്നോണം-2021 ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഡോ. ഇ.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു. അനന്തപുരി പ്രസിഡൻറ് കെ.എസ്. ചന്ദ്രബാബുവിെൻറ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മാത്തുക്കുട്ടി കടോൺ മുഖ്യാതിഥിയായിരുന്നു. കൂട്ടായ്മ പുറത്തിറക്കിയ 'മിഴി' എന്ന സുവനീർ ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ കെ. ബാലകൃഷ്ണൻ നാഷനൽ പെയ്ൻറ് മാനേജർ ശ്രീകുമാറിന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ രക്ഷാധികാരികളായ ഷാർജ ഇന്ത്യൻ അസോസിയഷൻ വൈസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം, ബാബു വർഗീസ്, കബീർ ചാന്നാൻകര, വർക്കിങ് പ്രസിഡൻറ് രഞ്ജി കെ. ചെറിയാൻ, അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി, ജോ. ട്രഷറർ ഷാജി കെ. ജോൺ, കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ നാസർകോയ തങ്ങൾ, നവാസ് തേക്കട, വിജയൻ നായർ, പ്രഭാത് നായർ, അഡ്വ. സ്മിനു സുരേന്ദ്രൻ, വനിത കൺവീനർ സർഗ റോയ്, മുഹ്നുദ്ദീൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കോവിഡ് മഹാമാരി കാലത്ത് ജനസേവന പ്രവർത്തനങ്ങൾ നടത്തിയവരേയും കഴിഞ്ഞ അധ്യായന വർഷം ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മെമേൻറാ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ഖാൻ പറയിൽ സ്വാഗതവും ട്രഷറർ ബിജോയ് ദാസ് നന്ദിയും പറഞ്ഞു. ഓണാഘോഷത്തിൽ, അത്തപ്പൂവ്, പുലികളി, ചെണ്ടമേളം, ഗാനമേള, കലാമണ്ഡലം ഗോപികയുടെ നൃത്തം തുടങ്ങി വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പായസ മത്സരത്തിൽ വിജയിച്ചവർക്കുള്ള കാഷ് അവാർഡും സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.