ഷാർജ: അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഓണാഘോഷം ഷാർജ എക്സ്പോ സെന്ററിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നവാസ് തേക്കടയുടെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് സെക്രട്ടറി ജിബി ബേബി, ട്രഷറർ ഷാജി ജോൺ, അനന്തപുരി പ്രവാസി കൂട്ടായ്മ രക്ഷാധികാരികളായ രഞ്ജി കെ.ചെറിയാൻ, ബാബു വർഗീസ്, കബീർ ചാന്നാങ്കര, വനിത കൺവീനർ മുനീറ സലീം എന്നിവർ ആശംസ നേർന്നു.
ജനറൽ സെക്രട്ടറി ഖാൻ പാറയിൽ സ്വാഗതവും ട്രഷറർ ബിജോയ് ദാസ് നന്ദിയും പറഞ്ഞു. കലാപരിപാടികൾ രാവിലെ ഒമ്പത് മുതൽ രാത്രി പത്തര മണി വരെ നീണ്ടു. ഘോഷയാത്ര, ചെണ്ടമേളം, ഓണസദ്യ, നാടകം, വിവിധ സ്കിറ്റുകൾ, ഗാനമേള എന്നിവ ആഘോഷത്തിന്റെ മാറ്റുകൂട്ടി. കഴിഞ്ഞ അധ്യയന വർഷം ഉന്നത വിദ്യാഭ്യാസം നേടിയ അനന്തപുരി പ്രവാസി കൂട്ടായ്മയിലെ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
പ്രഭാത നായർ, വിജയൻ നായർ, ഷെഫീഖ് വെഞ്ഞാറമ്മൂട്, അഭിലാഷ് മണമ്പൂർ, സർഗറോയ്, ജ്യോതി ലക്ഷ്മി, ബിന്ദ്യ അഭിലാഷ്, അരുണ അഭിലാഷ്, സജീർ സീമന്തപുരം, ജുഡ്സൻ ജേക്കബ്, ഹാഷിം അമ്പൂരി, റാഫി പേരുമല, റോയി നെല്ലിക്കോട്, സജു സാമ്പൻ, അഭിലാഷ് രത്നാകരൻ, ഷിബു മുഹമ്മദ്, രാജി ജേക്കബ്, പ്രസീത ടീച്ചർ, ഷാജഹാൻ പണയിൽ, ഖാജ മുഹ് നുദ്ദീൻ, റഹീം പാലച്ചിറ, ജിതിൻ, ലക്ഷ്മി പ്രഭാത്, മിനി രഞ്ജി, അജീന ഷഫീഖ്, ഫാമി ഷംസുദ്ദീൻ, ദിലീപ് മൊസാണ്ടം എന്നിവർ സ്വീകരിച്ചു. ജാസ്മിൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.