റാസല്‍ഖൈമ: പൊതുജനാരോഗ്യത്തിന് ഹാനീകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ച വിവിധ സ്ഥാപനങ്ങള്‍ക്ക് പോയ വര്‍ഷം 3,29,290 ദിര്‍ഹം പിഴയിട്ടതായി റാക് പബ്ളിക് ഹെല്‍ത്ത് വകുപ്പ് ഡയറക്ടര്‍ ഷൈമ അല്‍ തനൈജി. ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയ അഞ്ച് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 638 സ്ഥാപനങ്ങള്‍ക്ക് താക്കീത് നോട്ടീസുകള്‍ നല്കി. നിര്‍ദേശങ്ങളും താക്കീതുകളും അവഗണിച്ച് പരിസ്ഥിതി ആരോഗ്യ നിയമങ്ങള്‍ ലംഘിച്ച 526 സ്ഥാപനങ്ങളില്‍ നിന്നാണ് മൂന്ന് ലക്ഷത്തിലേറെ ദിര്‍ഹം പിഴ ഈടാക്കിയതെന്ന് ഷൈമ വ്യക്തമാക്കി. വിവിധ മേഖലകളില്‍ വ്യത്യസ്ത സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പതിനാറായിരത്തോളം പരിശോധനകള്‍ നടത്തി. പരിശോധനയില്‍ കാലാവധി കഴിഞ്ഞ 1,023 കിലോ ഗ്രാമം ഭക്ഷ്യ വസ്തുക്കളും 1,352 കിലോ ഗ്രാം സൗന്ദര്യ വര്‍ധക വസ്തുക്കളും പിടിച്ചെടുത്തു. ആരോഗ്യ-പരിസ്ഥിതി നിയ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഉപഭോക്തൃ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് ബാധ്യതയുണ്ട്. ഈ വര്‍ഷവും പരിശോധനകളും ബോധവത്കരണ പരിപാടികളും വ്യാപകമായി നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.