ദുബൈ: മലയാളം മിഷന് പ്രവാസി സാഹിത്യ പുരസ്കാരം ഈ വര്‍ഷം മികച്ച ചെറുകഥ സമാഹാരത്തിന് നല്‍കും. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും താമസിക്കുന്ന പ്രവാസി എഴുത്തുകാരുടെ സർഗാത്മക കൃതികളാണ് പുരസ്കാരത്തിന് പരിഗണിക്കുക.
2021 ജനുവരി ഒന്നിനും 2024 ഡിസംബര്‍ 31നുമിടയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള ചെറുകഥ സമാഹാരമാണ് അയക്കേണ്ടത്. മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച ചെറുകഥ സമാഹാരത്തിന്റെ അച്ചടിച്ച നാലു കോപ്പികള്‍ സമര്‍പ്പിക്കണം. വിവര്‍ത്തനങ്ങള്‍ പാടില്ല.
അതത് സംസ്ഥാനത്തെ/ രാജ്യത്തെ മലയാളം മിഷന് ചാപ്റ്റര്‍ സെക്രട്ടറിയുടെ സാക്ഷ്യപത്രത്തോടൊപ്പമാണ് പുരസ്കാരത്തിന് അപേക്ഷിക്കേണ്ടത്. മലയാളം മിഷന്റെ ചാപ്റ്ററുകള്‍ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നുള്ള എന്‍ട്രികള്‍ മിഷനിലേക്ക് നേരിട്ട് അയക്കാം.
അപേക്ഷയോടൊപ്പം താമസിക്കുന്ന രാജ്യം/ സംസ്ഥാനത്തുനിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് കോപ്പി, പ്രവാസിയാണെന്ന സത്യവാങ്മൂലം എന്നിവ സമര്‍പ്പിക്കണം. അവസാന തീയതി: ജനുവരി 15. ഫോൺ: ആഷാ മേരി ജോണ്‍ (7293575138).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.