നോർക്ക തിരിച്ചറിയൽ കാർഡിന്​ അപേക്ഷിക്കാം

പ്രവാസികൾക്ക്​ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നോർക്ക ഏർപെടുത്തിയിരിക്കുന്ന സംവിധാനമാണ്​ തിരിച്ചറിയൽ കാർഡുകൾ. ഇത്​ എല്ലാ പ്രവാസികളിലേക്കും എത്തിക്കുന്നതിനായി നോർക്ക ക്യാമ്പയിൻ തുടങ്ങി. ഫെബ്രുവരി 28 വരെ നടക്കുന്ന കാമ്പയിൻ കാലയളവിൽ പുതിയ കാർഡ്​ എടുക്കാനും നേരത്തെ കാർഡ്​ എടുത്തവരുടെ സംശയം ദൂരീകരിക്കാനും പുതുക്കാനും കഴിയും. ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനുമാണ്​ ഐ.ഡി കാർഡ്​ സേവനം. വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്‍റ്​ ഐ.ഡി കാർഡ് ലഭിക്കും.

ആറു മാസമോ അതിൽ കൂടുതലോ വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സാധുതയുളള വിസ, പാസ്സ്പോർട്ട് എന്നിവയുളള പ്രവാസികൾക്ക് പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാം. ഈ സേവനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്‍റെ വെബ്ബ്‌സൈറ്റായ www.norkaroots.org വഴി സേവനങ്ങള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്), നോര്‍ക്ക റൂട്ട്‌സ് ഹെഡ് ഓഫിസ് 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - Apply for NORCA Identity Card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.