ദുബൈ: രണ്ട് വർഷത്തിന് ശേഷം എ.ആർ. റഹ്മാെൻറ തത്സമയ സംഗീതം അരങ്ങേറിയ എക്സ്പോയിൽ ഒഴുകിയെത്തിയത് വൻ ജനക്കൂട്ടം. ബുധനാഴ്ച രാത്രിയായിരുന്നു എ.ആർ. റഹ്മാൻ പാട്ടായി പെയ്തിറങ്ങിയത്. ഹിന്ദിയും തമിഴും മലയാളവുമെല്ലാം ആസ്വാദകരിലേക്ക് ഒഴുകിയെത്തി.
രാത്രി എട്ട് മുതൽ 12 വരെ നടന്ന സംഗീത നിശയിൽ മാന്ത്രിക ശബ്ദത്തിനുടമ ഹരിഹരനും എത്തിയതോടെ ആവേശം പരകോടിയിലായി. സംഗീത സംവിധായകൻ രഞ്ജിത് ബാരറ്റ്, നടിയും ഗായികയുമായ ആന്ദ്രെ ജർമി, പ്രശസ്ത ഗായകരായ ബെന്നി ദയാൽ, ഹരിചരൺ, ശ്വേത മോഹൻ, ജാവേദ് അലി, ജോനിത ഗാന്ധി, രക്ഷിത സുരേഷ് തുടങ്ങിയവരും അണിനിരന്നു. ആസ്വാദകരിൽ എല്ലാ നാട്ടുകാരുമുണ്ടായിരുന്നു. ഇന്ത്യൻ പവലിയൻ സന്ദർശിച്ച ശേഷമാണ് ഗായകസംഘം വേദിയിലെത്തിയത്.
ജൂബിലി പാർക്കിലായിരുന്നു പരിപാടി. എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിൽ ഉൾപെടെ റഹ്മാെൻറ നേതൃത്വത്തിലുള്ള ഫിർദൗസ് ഒാർക്കസ്ട്ര സജീവമായിരുന്നു. അടുത്തിടെ നടന്ന ഫിർദൗസ് ഒാർക്കസ്ട്രയുടെ പരിപാടിയുടെ വേദിയിൽ റഹ്മാൻ എത്തിയിരുന്നെങ്കിലും ഗാനം ആലപിച്ചിരുന്നില്ല. ഫിർദൗസ് ഒാർക്കസ്ട്രക്ക് എക്സ്പോയുടെ ഉള്ളിൽ തന്നെ സ്വന്തമായ സ്റ്റുഡിയോയുണ്ട്. വരും ദിവസങ്ങളിലും ഫിർദൗസ് ഒാർക്കസ്ട്രയുടെ പരിപാടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.