ഫുജൈറ: ഒമ്പതാമത് ഫുജൈറ ഇന്റർനാഷനൽ അറേബ്യന്‍ കുതിര സൗന്ദര്യ മത്സരം ഡിസംബര്‍ 19 മുതല്‍ 21 വരെ ഫുജൈറ ഫോര്‍ട്ട് അങ്കണത്തില്‍ നടക്കും. ചാമ്പ്യൻഷിപ്പിലേക്കുള്ള രജിസ്ട്രേഷന് നവംബർ 16 മുതൽ 18 വരെ നടക്കും. യു.എ.ഇയിൽ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി മുന്നൂറിലധികം കുതിരകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖിയുടെ രക്ഷാകർതൃത്വത്തിലാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ തയാറെടുപ്പുകൾ വിലയിരുത്താൻ സുപ്രീം സംഘാടക സമിതിയുടെ രണ്ടാമത് യോഗം ചേർന്നു.
ഡോ. അഹമ്മദ് ഹംദാൻ അൽ സെയൂദി അധ്യക്ഷത വഹിച്ചു. യു.എ.ഇയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി കായിക പ്രേമികൾ ഒരുമിച്ചു കൂടുന്ന വേദിയാണ് ചാമ്പ്യൻഷിപ്.
എട്ടു വർഷമായി നടന്നുവരുന്ന ഇന്റർനാഷനൽ അറേബ്യൻ ഹോഴ്സ് ചാമ്പ്യൻഷിപ് ഒരു വിശിഷ്ട കായിക കേന്ദ്രമെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഇമാറാത്തി പൈതൃകത്തെ പരിചയപ്പെടുത്തുന്നതിലും മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇന്റർനാഷനൽ അറേബ്യൻ ഹോഴ്സ് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ചെയർമാൻ ഡോ. അഹമ്മദ് ഹംദാൻ അൽ സെയൂദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.