അജ്മാന്‍: അഞ്ചു ദിവസത്തിനൊടുവില്‍ യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരിയുടെ ഫേസ്ബുക് പേജ് തിരിച്ചുകിട്ടി. വെള്ളിയാഴ്ചയാണ് പേജ് സൈബര്‍ ചാരന്മാര്‍ കൈയടക്കിയത്.
യു.എ.ഇയിലെ പ്രവാസി മരണങ്ങളും തുടര്‍ നടപടികളും പോസ്റ്റ് ചെയ്യുന്ന പേജിന് രണ്ടു ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉണ്ട്. പേജിെൻറ മെൻററായ കുടുംബാംഗത്തിെൻറ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം മെൻറര്‍ അടക്കമുള്ള അഡ്മിന്‍മാരെ നീക്കി നിയന്ത്രണം സ്വന്തമാക്കുകയായിരുന്നു.
പണം ആവശ്യപ്പെട്ട് നിരവധിപേര്‍ക്ക് ഈ പേജില്‍ നിന്ന് സന്ദേശം അയച്ചതിനെ തുടര്‍ന്ന് സത്യാവസ്ഥ അറിയാന്‍ ചിലയാളുകള്‍ വിളിച്ചന്വേഷിച്ചപ്പോഴാണ് അഷ്‌റഫ് താമരശേരി സംഭവം അറിയുന്നത്. ഇതേത്തുടര്‍ന്ന് അബൂദബി, ദുബൈ, അജ്മാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. ആരും പണം നല്‍കരുതെന്ന് ആവശ്യപ്പെട്ട് വിഡിയോ സന്ദേശം പങ്കുവെച്ചു. പേജിെൻറ നിയന്ത്രണം പൂര്‍ണമായും കൈയിലാക്കിയ സംഘം കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പോസ്റ്റുകള്‍ ഇട്ടു. പതിവിന് വിപരീതമായി പേജില്‍ നിന്നുള്ള പോസ്റ്റ് കണ്ട ഫോളോവേഴ്സ് പോസ്റ്റിനു താഴെ ശക്തമായി പ്രതികരിച്ചിരുന്നു.
ഗള്‍ഫിലെ പൊലീസില്‍ പരാതി നല്‍കിയതോടൊപ്പം കേരള പൊലീസിെൻറ സഹായവും തേടി. ചൊവ്വാഴ്ച രാത്രി ഹാക്കര്‍മാര്‍ മോശമായ വിഡിയോ പോസ്റ്റ് ചെയ്തതോടെ സുഹൃത്തുക്കളായ ഐ.ടി. വിദഗ്ധന്മാര്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് പേജ് വീണ്ടെടുക്കാൻ കഴിഞ്ഞത്.
വെരിഫൈ ആയ ബ്ലു ടിക്കോട് കൂടിയ പേജ് ആസൂത്രിതമായാണ് ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയത്. പേജ് വീണ്ടെടുത്തശേഷം നടത്തിയ ലൈവ് വിഡിയോയില്‍ അദ്ദേഹം എല്ലാവർക്കും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.