ആ​ശ്ര​യം യു.​എ.​ഇ അ​ജ്മാ​ൻ റി​യ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ഈ​ദാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്

‘ആ​ശ്ര​യം യു.​എ.​ഇ’ ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

അ​ജ്മാ​ൻ: ആ​ശ്ര​യം യു.​എ.​ഇ ‘ഖ​ൽ​ബി​ലെ ഈ​ദ്-2024’ എ​ന്ന​പേ​രി​ൽ ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ജ്‌​മാ​ൻ റി​യ​ൽ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള​സ​ഭ അം​ഗം അ​നു​ര മ​ത്താ​യി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ശ്ര​യം പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​ശ്ര​യം യു.​എ.​ഇ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഇ​സ്മാ​യി​ൽ റാ​വു​ത്ത​ർ, സു​നി​ൽ പോ​ൾ, നെ​ജി ജ​യിം​സ്, ആ​ന​ന്ദ് ജി​ജി, ചാ​രി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​മീ​ർ പൂ​ക്കു​ഴി, ഷി​യാ​സ് ഹ​സ​ൻ, ആ​ശ്ര​യം വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ൻ നെ​ടു​മ​ണ്ണി​ൽ, നാ​സ​ർ പൊ​ന്നാ​ട്, ആ​ശ്ര​യം ലേ​ഡീ​സ് വി​ങ് സെ​ക്ര​ട്ട​റി ശാ​ലി​നി സ​ജി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജി​തി​ൻ റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ത മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ആ​ശ്ര​യം മ്യൂ​സി​ക് ക്ല​ബി​ന്റെ ലോ​ഗോ പ്ര​കാ​ശ​ന​വും ഡ​യ​റ​ക്ട​റി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്‌​ഘാ​ട​ന​വും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​ർ​വ​ഹി​ച്ചു. ആ​ശ്ര​യം മ്യൂ​സി​ക് ക്ല​ബി​ലെ ഗാ​യ​ക സം​ഘം അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ആ​ശ്ര​യം ലേ​ഡീ​സ് വി​ങ് അ​ണി​യി​ച്ചൊ​രു​ക്കി​യ ഡാ​ൻ​സ്, ഒ​പ്പ​ന എ​ന്നി​വ​യും ന​ട​ന്നു. ഒ​രു​മാ​സം നീ​ണ്ടു​നി​ന്ന റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക്വി​സ് മാ​സ്റ്റ​ർ​മാ​രാ​യ അ​ജാ​സ് അ​പ്പാ​ട​ത്ത്, ബേ​ന​സീ​ർ സെ​ഹ്റി​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് ജി​മ്മി കു​ര്യ​ൻ, ഷാ​ജ​ഹാ​ൻ ഹ​സൈ​നാ​ർ, ട്വി​ങ്കി​ൾ വ​ർ​ഗീ​സ്‌, അ​ഭി​ലാ​ഷ് ജോ​ർ​ജ്, ദീ​പു ചാ​ക്കോ ഷ​ബീ​ബ്, കോ​യ, സ​ജി​മോ​ൻ, ബോ​ബി​ൻ സ്ക​റി​യ, റ​ഫീ​ഖ്, ഇ​ല്യാ​സ്, സു​ബൈ​ർ ഷൗ​ക്ക​ത്ത്, ല​തീ​ഷ് ദീ​പു ചാ​ക്കോ, അ​നീ​ഷ്, ജി​ന്റോ, ഷൈ​ജ ഷാ​ന​വാ​സ്, അ​മ്പി​ളി സു​രേ​ഷ്, നൗ​ഫ​ൽ, അ​നി​ൽ മാ​ത്യു, മെ​ൽ​ബി ജി​തി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ആ​ശ്ര​യം സെ​ക്ര​ട്ട​റി ദീ​പു ത​ങ്ക​പ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 'Ashrayam UAE' organizes Eid Aghosh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.