ദുബൈയിലെത്തിയ ഇന്ത്യൻ ബോക്​സിങ്​ ടീം 

ഏഷ്യൻ ബോക്​സിങ്​ ചാമ്പ്യൻഷിപ്പിന്​ ഇന്ന്​ തുടക്കം

ദുബൈ: കോവിഡ്​ മൂലം ഇന്ത്യയിൽനിന്ന്​ മാറ്റിയ ഏഷ്യൻ ബോക്​സിങ്​ ചാമ്പ്യൻഷിപ്പിന്​ ഇന്ന്​ ദുബൈയിൽ തുടക്കം.ഇന്ത്യ അടക്കം ​പത്തോളം രാജ്യങ്ങൾ പ​ങ്കെടുക്കുന്ന ടൂർണമെൻറി​െൻറ ഔദ്യോഗിക ഉദ്​ഘാടനം ഞായറാഴ്​ച രാത്രി ദുബൈ ലേ മെറിഡിയനിൽ നടന്നു. മേരി കോം അടക്കം 150ഓളം താരങ്ങളാണ്​ ചാമ്പ്യൻഷിപ്പിനായി എത്തിയിരിക്കുന്നത്​. ഇന്ത്യൻ ബോക്​സിങ്​ ടീം ശനിയാഴ്​ച രാവിലെയെത്തി.

മേയ്​ 21 മുതൽ ഡൽഹിയിലായിരുന്നു ചാമ്പ്യൻഷിപ്​​ നിശ്ചയിച്ചിരുന്നത്​. എന്നാൽ, കോവിഡ്​ രൂക്ഷമായതിനെ തുടർന്ന്​ മറ്റ്​ രാജ്യങ്ങളിലെ താരങ്ങൾക്ക്​ എത്താൻ കഴിയാതെ വന്നതോടെ ദുബൈയിലേക്ക്​ മാറ്റുകയായിരുന്നു. ഇന്ത്യക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ 'ഏഷ്യൻ ബോക്​സിങ്​ ചാമ്പ്യൻഷിപ് ന്യൂഡൽഹി- ദുബൈ' എന്ന പേരിലാണ്​ ടൂർണമെൻറ്​ നടത്തുന്നത്​. ഇന്ത്യൻ ബോക്​സിങ്​ ഫെഡറേഷനും ഇൻറർനാഷനൽ ബോക്​സിങ്​ അസോസിയേഷനുമായി (എ.ഐ.ബി.എ) സഹകരിച്ചായിരിക്കും ചാമ്പ്യൻഷിപ്​. ഇന്ത്യക്കുള്ള ഐക്യദാർഢ്യമായി യു.എ.ഇ ബോക്​സിങ്​ ഫെഡറേഷൻ ടൂർണമെൻറ്​ ഏറ്റെടുക്കുകയാണെന്ന് സെക്രട്ടറി ജനറൽ ഹസൻ അൽ ഹമ്മദി അറിയിച്ചു. താരങ്ങൾക്കുള്ള വിസ അതിവേഗത്തിലാക്കാൻ യു.എ.ഇ അധികൃതർ നടപടിയെടുത്തിരുന്നു.

17 രാജ്യങ്ങളിൽനിന്ന്​ 47 വനിതകൾ അടക്കം 150 പേർ പ​ങ്കെടുക്കുന്നുണ്ട്​. യു.എ.ഇ, ഇന്ത്യ, അഫ്ഗാനിസ്​താൻ, ബഹ്‌റൈൻ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, കസാഖ്​സ്​താൻ, കിർഗിസ്​താൻ, കുവൈത്ത്​, ലാവോസ്, മംഗോളിയ, ഫിലിപ്പീൻസ്, ഖത്തർ, ശ്രീലങ്ക, തജിക്കിസ്​താൻ, ഉസ്ബക്കിസ്​താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ്​ മാറ്റുരക്കുന്നത്​. മത്സരക്രമത്തിനായുള്ള നറുക്കെടുപ്പും ഞായറാഴ്​ച നടന്നു.

ഇന്ത്യൻ ടീം ശക്​തം:

മേരി കോമി​െൻറ നേതൃത്വത്തിലിറങ്ങുന്ന വനിത ടീം ശക്​തരാണ്​. 51 കിലോ വിഭാഗത്തിലാണ്​ മേരി കോം ഇറങ്ങുന്നത്​. ഒളിമ്പിക്​സ്​ ബോക്​സർമാരായ സിമ്രാൻജിത്​ കൗറും ലൗലിന ബോഗോഹെയനും പൂജ റാണിയുമുണ്ട്​. എന്നാൽ, ​​പുരുഷ ടീമിന്​ കോവിഡ്​ തിരിച്ചടിയായി. ഒളിമ്പിക്​സ്​ താരങ്ങളായ മനീഷ്​ കൗഷികിനും സതീഷ്​ കുമാറിനും കോവിഡ്​മൂലം പ​ങ്കെടുക്കാൻ കഴിയില്ല.

അതേസമയം, സാ​ങ്കേതികപ്രശ്​നങ്ങളാൽ ടീമി​െൻറ യാത്ര പ്രതിസന്ധിയിലായിരുന്നു. ദുബൈ വിമാനത്താവളത്തിലെത്തിയ ടീമിന്​ മണിക്കൂറുകൾക്ക്​ ശേഷമാണ്​ പുറത്തിറങ്ങാൻ കഴിഞ്ഞത്​. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക്​ യു.എ.ഇയിൽ വിലക്കുള്ളതിനാൽ പ്രത്യേക അനുമതിയോടെയായിരുന്നു യാത്ര. എന്നാൽ, ഇതിനാവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാതെ വന്നതോടെയാണ്​ സ്​പൈസ്​ ജെറ്റിലെത്തിയ ടീമിന്​ ഇറങ്ങാൻ കഴിയാതെവന്നത്​. വിമാനത്താവളത്തിലും ഹോട്ടലിലും ടീമിനെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കി. ഇന്ത്യൻ അംബാസഡർ പവൻ കപൂർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ട്​ ആശയക്കുഴപ്പം നീക്കി. യു.എ.ഇ സർക്കാറിനും ഏഷ്യൻ ബോക്​സിങ്​ ഫെഡറേഷനും പവൻ കപൂറിനും നന്ദി രേഖപ്പെടുത്തുന്നതായി ഇന്ത്യൻ ബോക്​സിങ്​ ഫെഡറേഷൻ അറിയിച്ചു.

Tags:    
News Summary - Asian Boxing Championship begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT