ദുബൈ: മഹാമാരിയുടെ കാലത്തെ പ്രവർത്തനങ്ങൾ വിവരിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ക്ലിനിക്കല്‍ എക്‌സലന്‍സ് വൈറ്റ് പേപ്പര്‍ പുറത്തിറക്കി. 'ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ കോവിഡ്-19 സര്‍ജ്: എഫക്റ്റീവ് സ്ട്രാറ്റജിക് ക്ലിനിക്കല്‍ ഇൻറര്‍വെന്‍ഷന്‍സ്' എന്ന പേരിലാണ് സ്ഥാപനത്തിെൻറ കോവിഡ്-19 പ്രയാണം വിവരിക്കുന്ന വൈറ്റ്പേപ്പർ പുറത്തിറക്കുന്നത്.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിർ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ചീഫ് മെഡിക്കല്‍ ആൻറ് ക്വാളിറ്റി ഓഫീസര്‍ ഡോ. മാലതി അര്‍ഷനപാലൈ, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍, ഈ രംഗത്തെ പ്രമുഖ നേതൃത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഗ്ലോബല്‍ വെബിനാറിലാണ് വിശദമായ വൈറ്റ് പേപ്പര്‍ പുറത്തിറക്കിയത്. ഹെല്‍ത്ത് അതോറിറ്റികളുമായി സഹകരിച്ച് ദുബൈ പോലുള്ള നഗരങ്ങളിലെ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാൻ സഹായിച്ച നിര്‍ണായക പഠന ഫലങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതാണ് വൈറ്റ് പേപ്പറെന്ന് ആസാദ് മൂപ്പൻ പറഞ്ഞു. മഹാമാരിയെ നേരിടാന്‍ ഈ വൈറ്റ്പേപ്പര്‍ മെഡിക്കല്‍ സമൂഹത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
1,00088 പേരില്‍ കോവിഡ് പരിശോധന നടത്തുകയും 7375 രോഗികള്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തു. മരണനിരക്ക് 0.87 ശതമാനമായി പിടിച്ചുനിര്‍ത്തി. കോവിഡ്- വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സ്വീകരിച്ച ക്ലിനിക്കല്‍ സമീപനങ്ങളും ഇടപെടലുകളും വ്യക്തമാക്കുന്നതാണ് ക്ലിനിക്കല്‍ വൈറ്റ്‌പേപ്പര്‍.
വിശദമായ വൈറ്റ് പേപ്പര്‍ ഈ ലിങ്കില്‍: https://bit.ly/2CzLPPs
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.