ഷാർജ: വ്യത്യസ്തതകളും വൈവിധ്യങ്ങളും നിറഞ്ഞ രുചിഭേദങ്ങളൊരുക്കി ‘ഫുഡോ ഫുഡ്’ വേദിയിൽ നടന്ന പാചക മത്സരങ്ങൾ. ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ വൈവിധ്യമാർന്ന വിഭവങ്ങളൊരുക്കാൻ വിവിധ എമിറേറ്റുകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട പാചക പ്രേമികളാണ് ഒത്തുചേർന്നത്.
ബിരിയാണി ഗാർണിഷിങ്, സാലഡ് മേക്കിങ്, കേക്ക് ഡെക്കറേഷൻ എന്നിങ്ങനെ മത്സരങ്ങളാണ് വിവിധ ദിവസങ്ങളിലായി അരങ്ങേറിയത്. ബിരിയാണി ഗാർണിഷിങ്ങിൽ നുസൈബ സജീർ ഒന്നാം സ്ഥാനവും നസിയ മുനീർ രണ്ടാം സ്ഥാനവും കൗസർ റഷീദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സാലഡ് മേക്കിങ്ങിൽ റിൻഷി (ഒന്നാം സ്ഥാനം), സിയ റസിയ (രണ്ടാം സ്ഥാനം) നബീസത്ത് (മൂന്നാം സ്ഥാനം) എന്നിവരും കേക്ക് ഡെക്കറേഷനിൽ ഫസീല (ഒന്നാം സ്ഥാനം), സജിന ഷമ്മി (രണ്ടാം സ്ഥാനം), മൈമൂന (മൂന്നാം സ്ഥാനം) എന്നിവരും വിജയികളായി. മികച്ച നിലവാരത്തോടുകൂടിയുള്ള പാചകവും അതിഗംഭീരമായ അവതരണവുമെല്ലാം കാഴ്ചക്കാരിൽ അവിസ്മരണീയ അനുഭവം സമ്മാനിക്കുന്ന രീതിയിലായിരുന്നു. വിജയികൾക്ക് വിവിധ സമ്മാനങ്ങളും കാഷ് പ്രൈസുകളും വിതരണം ചെയ്തു. പ്രമുഖ പാചക വിദഗ്ധരായ ബീഗം ഷാഹിന, ജമാലുദ്ദീൻ, ഷെഫ് രാജേഷ് ബാലൻ എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.