ഫുജൈറ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ അനുശോചിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ് നൽകിയ ഭരണാധികാരിയും മഹാത്മ ഗാന്ധി തൊഴിലുറപ്പു പദ്ധതിയും ഭക്ഷ്യസുരക്ഷ നിയമവും നടപ്പാക്കുക വഴി ഇന്ത്യയിലെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ആശ്വാസം നൽകിയ നേതാവുമായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യു അനുശോചന യോഗത്തിൽ പറഞ്ഞു.
ജനറൽ സെക്രട്ടറിമാരായ ലെസ്റ്റിൻ ഉണ്ണി, പി.സി. ഹംസ, ട്രഷറർ ജിതേഷ് നമ്പറോൺ, വർക്കിങ് പ്രസിഡന്റുമാരായ ജി. പ്രകാശ്, നാസർ പറമ്പൻ, വൈസ് പ്രസിഡന്റ് പ്രെമിസ് പോൾ, സെക്രട്ടറിമാരായ ഷജിൽ വടക്കെക്കണ്ടി, ഷാജി പൂക്കോട്ട്, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ ബിജോയ് ഇഞ്ചിപ്പറമ്പിൽ, നാസർ പാണ്ടിക്കാട്, ഇന്ത്യൻ സോഷ്യൽ ക്ലബ് ആക്ടിങ് പ്രസിഡന്റ് സഞ്ജീവ് മേനോൻ, കൽബ സോഷ്യൽ ക്ലബ് അഡ്വൈസറി കമ്മിറ്റി ചെയർമാൻ അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.