ദുബൈ: ആഗോളതലത്തിലെ ആരോഗ്യപരിചരണ വിതരണ സംവിധാനത്തിൽ നഴ്സുമാരുടെ മഹത്തായ സംഭാവനകളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ പ്രഖ്യാപിച്ച ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് ലോകമെമ്പാടുമുള്ള നഴ്സുമാരില്‍നിന്ന് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. www.asterguardians.com വഴി പൂർണമായും ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നത്. നഴ്സുമാര്‍ക്ക് ഈ സൈറ്റിലൂടെ നാമനിർദേശം സ്വയം സമര്പ്പിക്കാവുന്നതിനൊപ്പം അര്‍ഹരായ നഴ്സുമാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മറ്റുള്ളവര്‍ക്കും അവാര്‍ഡിന് നാമനിർദേശം സമര്‍പ്പിക്കാവുന്നതാണ്. 250,000 യു.എസ് ഡോളറാണ്(ഏകദേശം 1.87 കോടി രൂപ) ഒന്നാം സമ്മാനമായി ലഭിക്കുക. പുറമെ, മറ്റ് ഒമ്പത് ഫൈനലിസ്റ്റുകള്‍ക്കും സമ്മാനത്തുകയും അവാര്‍ഡുകളും സമ്മാനിക്കുന്നതാണ്.
സ്വതന്ത്രമായ വിദഗ്ധ പാനലിനെക്കൊണ്ട് അപേക്ഷകളുടെ മൂല്യനിർണയം നടത്താനും ഫൈനലിസ്റ്റുകളെ പ്രമുഖരടങ്ങുന്ന സ്വതന്ത്ര ജൂറിയുമായി അഭിമുഖവും ആശയവിനിമയവും നടത്താനും അന്തിമ വിജയിയെ കണ്ടെത്താനുമായി അവാര്‍ഡിെൻറ 'പ്രോസസ് അഡ്വൈസര്‍' ഏജന്‍സിയായി ഏണസ്റ്റ് ആൻഡ് യങ് എൽ.എൽ.പിയെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യസംരക്ഷണ മേഖലയിലെ അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാത്ത നായകരാണ് നഴ്സുമാര്‍ എന്ന കാര്യം കോവിഡ് കാലത്ത് സംശയാതീതമായി തെളിയിക്കപ്പെട്ടതാണെന്ന് ലോകമെമ്പാടുമുള്ള നഴ്സുമാരെ ഈ അവാര്‍ഡിനായി ക്ഷണിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
നോമിനേഷനുകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2022 ജനുവരി 30 ആണ്. അതിനുശേഷം അവലോകനപ്രക്രിയ ആരംഭിക്കും. പ്രാഥമിക അവലോകനത്തിന് ശേഷം, ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത നാമനിർദേശങ്ങള്‍ വോട്ടിങ് പ്രക്രിയക്ക് വിധേയമാക്കും. തുടര്‍ന്ന് 10 ഫൈനലിസ്റ്റുകളെ അവാര്‍ഡ് ദാന ചടങ്ങിനും അഭിമുഖത്തിനും ജൂറിയുമായുള്ള ആശയവിനിമയത്തിനും തിരഞ്ഞെടുക്കും. അന്തിമ ആസ്റ്റര്‍ ഗാര്ഡിയന് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് ജേതാവിനെ 2022 മേയ് 12ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ദുബൈയില്‍ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.