ദുബൈ: ആളില്ലാത്ത വീട്ടിൽ മോഷണത്തിന് ശ്രമിച്ച പ്രതി പിടിയിൽ. അറബ് യുവതിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
അർധരാത്രി വീടിന്റെ ഗേറ്റ് തകർത്ത് വീടിനകത്ത് കയറിയെങ്കിലും വിലപിടിപ്പുള്ള ഒന്നും കണ്ടെത്താനായിരുന്നില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അതിവേഗത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്. ശിക്ഷാകാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.