ദുബൈ: ലോകത്തിെൻറ വാതിലുകൾ കൊട്ടിയടക്കപ്പെട്ട കോവിഡ് കാലത്തും ഉണർന്നുതന്നെ ദുബൈയിലെ വ്യോമയാന ഗതാഗത മേഖല.ഇതിെൻറ വലിയ സൂചകമാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) കഴിഞ്ഞ ദിവസം പുറത്തുവിട്ട യാത്രക്കാരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2020 വർഷത്തിൽ ദുബൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 17 ദശലക്ഷത്തിലധികം പേരാണെന്ന് ദുബൈ ജി.ഡി.ആർ.എഫ്.എ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വെളിപ്പെടുത്തി. ദുബൈ രാജ്യാന്തര വിമാനത്താവളങ്ങളിലെ പാസ്പോർട്ട് കൗണ്ടർ വഴി 17,889,183 യാത്രക്കാരും സ്മാർട്ട് ഗേറ്റിലൂടെ 1,706,619 പേരുമാണ് യാത്ര നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് തീർത്ത 'അസാധാരണ സാഹചര്യങ്ങളെ'നേരിടാനും വിമാനത്താവളങ്ങൾ വഴി സുരക്ഷിത യാത്രക്കും ജി.ഡി.ആർ.എഫ്.എ പ്രത്യേക 'സ്മാർട്ട് പദ്ധതി'ആവിഷ്കരിച്ചിരുന്നു. വൈറസ് പ്രതിരോധത്തിന് നൂതന പരിഹാര മാർഗങ്ങൾ യാത്രാ നടപടികളിൽ ദുബൈ കൈക്കൊണ്ടു.കോവിഡ് യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം 2020 ജൂലൈയിലാണ് വിമാന ഗതാഗതം വീണ്ടും പുനരാരംഭിച്ചത്. അതിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ദിനംപ്രതി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. കർശന ആരോഗ്യ-സുരക്ഷ നടപടികൾക്കിടയിൽ ലോകമെമ്പാടുമുള്ള യാത്രക്കാരെ സ്വീകരിക്കാൻ ദുബൈ സന്നദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുവത്സര അവധി ദിനങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്.യു.എ.ഇ സ്വീകരിച്ച മുൻകരുതൽ നടപടികളിലുള്ള ആത്മവിശ്വാസമാണ് ലോകമെമ്പാടുമുള്ള യാത്രക്കാരെ രാജ്യത്തേക്ക് ആകർഷിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ച സ്മാർട്ട് ഗേറ്റ് വീണ്ടും പുനരാരംഭിച്ചത് നടപടികൾ വേഗത്തിലാക്കി. ഇതിലൂടെ കോൺടാക്ട് രഹിത യാത്ര ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്തു.കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളെ നേരിടാനും എല്ലാവർക്കും സംരക്ഷണം ഉറപ്പാക്കാനുമുള്ള യു.എ.ഇ സർക്കാറിെൻറ അസാധാരണ ശ്രമങ്ങളെയും രാജ്യത്തുടനീളം നടക്കുന്ന സൗജന്യ കോവിഡ് വാക്സിനേഷൻ പ്രചാരണങ്ങളെയും മേജർ ജനറൽ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.