ആ​യു​ഷ്​ കോ​ൺ​ഫ​റ​ൻ​സി​ന്​ ദു​ബൈ​യി​ൽ തു​ട​ക്കം

ദു​ബൈ: ആ​രോ​ഗ്യ ടൂ​റി​സം രം​ഗ​ത്തെ വി​ക​സ​ന​ത്തി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ആ​യു​ഷ്​ മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ശ​നി​യാ​ഴ്ച ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ലെ ആ​ൽ മ​ക്​​തൂം ഹാ​ളി​ൽ ആ​രം​ഭി​ച്ച ര​ണ്ടാ​മ​ത്​ രാ​ജ്യാ​ന്ത​ര ആ​യു​ഷ്​ കോ​ൺ​ഫ​റ​ൻ​സും പ്ര​ദ​ർ​ശ​ന​വും ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഗോ​ള ത​ല​ത്തി​ൽ വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ൽ ആ​രോ​ഗ്യ ടൂ​റി​സ​ത്തി​ന്​ ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. പാ​ര​മ്പ​ര്യ, ബ​ദ​ൽ ആ​രോ​ഗ്യ ചി​കി​ത്സാ രീ​തി​ക​ൾ​ക്ക്​ ആ​ഗോ​ള ത​ല​ത്തി​ൽ വ​ലി​യ വി​പ​ണി സാ​ധ്യ​ത​യാ​ണു​ള്ള​ത്. 2050ഓ​ടെ ഈ ​മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച ഏ​ഴു​ല​ക്ഷം കോ​ടി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര​മ്പ​ര്യ ചി​കി​ത്സാ രീ​തി​ക​ൾ​ക്കും മ​രു​ന്നു​ക​ൾ​ക്കും അം​ഗീ​കാ​രം ന​ൽ​കി​ മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ പി​ന്തു​ണ ന​ൽ​കു​ന്ന യു.​എ.​ഇ സ​ർ​ക്കാ​റി​നോ​ടു​ള്ള ന​ന്ദി​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ​ര​മ്പ​രാ​ഗ​ത മ​രു​ന്ന്​ വ്യ​വ​സാ​യ രം​ഗ​ത്തും ആ​രോ​ഗ്യ ടൂ​റി​സം രം​ഗ​ത്തും​ ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കു​ന്ന​തി​ൽ ആ​യു​ഷ്​ കോ​ൺ​ഫ​റ​ൻ​സു​ക​ൾ വ​ലി​യ പ​ങ്കാ​ണ്​ വ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ, ആ​യു​ഷ്​ മ​ന്ത്രാ​ല​യം ജോ.​ ​സെ​ക്ര​ട്ട​റി ഭി​ശ്വ​ജി​ത്​ കു​മാ​ർ സി​ങ്, സ​യ​ൻ​സ്​ ഇ​ന്ത്യ ഫോ​റം യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ഡോ. ​സ​തീ​ഷ്​ ​കൃ​ഷ്​​ണ​ൻ, ആ​യു​ഷ്​ ജ​ന. സെ​ക്ര​ട്ട​റി ഡോ. ​ശ്യാം വി.​എ​ൽ, സ​യ​ൻ​സ്​ ഇ​ന്ത്യ ഫോ​റം ര​ക്ഷാ​ധി​കാ​രി​യും ര​ണ്ടാ​മ​ത്​ അ​ന്താ​രാ​ഷ്ട്ര ആ​യു​ഷ്​ കോ​ൺ​ഫ​റ​ൻ​സ്​ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ സി​ദ്ധാ​ർ​ഥ്​ ബാ​ല​ച​ന്ദ്ര​ൻ, വി​ജ്ഞാ​ന ഭാ​ര​തി പ്ര​സി​ഡ​ന്‍റ്​ ഡോ. ​ശേ​ഖ​ർ സി. ​മാ​ണ്ഡെ, വി​ജ്ഞാ​ന ഭാ​ര​തി ര​ക്ഷാ​ധി​കാ​രി ഡോ. ​സു​നി​ൽ അം​ബേ​ദ്​​ക​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ആ​യു​ഷ്​ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ സ​യ​ൻ​സ്​ ഇ​ന്ത്യ ഫോ​റ​മാ​ണ്​ പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ. ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ ചി​കി​ത്സാ രീ​തി​ക​ളാ​യ ആ​യു​ർ​വേ​ദ, യോ​ഗ, നാ​ച്വ​റോ​പ്പ​തി, യൂ​നാ​നി, സി​ദ്ധ, ഹോ​മി​യോ​പ്പ​തി എ​ന്നി​വ​യു​ടെ ആ​ഗോ​ള പ്ര​ചാ​ര​ണം ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന പ​രി​പാ​ടി തി​ങ്ക​ളാ​ഴ്ച വ​രെ നീ​ണ്ടു​നി​ൽ​ക്കും.

Tags:    
News Summary - AYUSH Conference Inaugurated in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.