അജ്മാന്: അജ്മാനിലെ പാര്‍ക്കുകളിലും ബീച്ചുകളിലും ബാർബിക്യൂ, ഷീഷ എന്നിവക്ക് നിരോധനം. അജ്മാന് നഗരസഭയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്താനാണ് നടപടി. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പിഴ ഈടാക്കുമെന്ന് നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി.
എമിറേറ്റിലെ താമസക്കാര്‍ക്കും സന്ദർശകർക്കും ആരോഗ്യകരമായതും വൃത്തിയുള്ളതുമായ അന്തരീക്ഷം നൽകുക എന്ന ലക്ഷ്യത്തോടെ അജ്മാന് നഗരസഭ ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് നടപടി.
ബീച്ചുകളും പാര്‍ക്കുകളും വിശ്രമിക്കാനും ശുദ്ധമായ അന്തരീക്ഷവും ആരോഗ്യവും തേടാനുള്ള ഏറ്റവും പ്രധാന ഇടങ്ങളാണെന്നും ഇതിന് ഭംഗം വരുത്തരുതെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷ, പരിസ്ഥിതി, പൊതുസ്വത്ത് എന്നിവ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് തീരുമാനമെന്ന് നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.