കു​റ​ഞ്ഞ വി​ല​യി​ൽ മി​ക​ച്ച ഉ​ൽ​​പ​ന്ന​ങ്ങ​ൾ: ‘വി​ന്‍റ​ർ ക്ലി​യ​റ​ൻ​സ്​ സെ​യി​ൽ’

ഷാ​ർ​ജ: ലോ​ക​ത്തെ മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൽ​​പ​ന്ന​ങ്ങ​ൾ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന വി​ന്‍റ​ർ ക്ലി​യ​റ​ൻ​സ്​ സെ​യി​ൽ തു​ട​രു​ന്നു. ഡി​സം​ബ​ർ 19 മു​ത​ൽ 29 വ​രെ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ലി​സ്​ എ​ക്സി​ബി​ഷ​നാ​ണ്​ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ്കൂ​ൾ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, ഏ​റ്റ​വും പു​തി​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, സ്റ്റൈ​ലി​ഷ് പാ​ദ​ര​ക്ഷ​ക​ൾ, ജീ​വി​ത​ശൈ​ലി സാ​ധ​ന​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വി​ടെ വ​ൻ വി​ല​ക്കി​ഴി​വോ​ടെ സ്വ​ന്ത​മാ​ക്കാം. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​യ പ​രി​പാ​ടി​ക​ളും സ​മ്മാ​ന​ങ്ങ​ളും മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​ണ്​.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളി​ൽ നി​ന്നും റീ​ട്ടെ​യി​ല​ർ​മാ​രി​ൽ​നി​ന്നും ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക്​ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണി​ത്.​ ഉ​ത്സ​വ സീ​സ​ണു​ക​ളെ അ​പേ​ക്ഷി​ച്ച്​ ഷോ​പ്പ​ർ​മാ​ർ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച ഡി​സ്കൗ​ണ്ടു​ക​ളും ഓ​ഫ​റു​ക​ളു​മാ​ണ്​ വി​ന്‍റ​ർ ക്ലി​യ​റ​ൻ​സ്​ സെ​യി​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തെ​ന്ന്​​ ലി​സ്​ എ​ക്സി​ബി​ഷ​ൻ​സ്​ സി.​ഇ.​ഒ ജേ​ക്ക​ബ്​ വ​ർ​ഗീ​സ്​ പ​റ​ഞ്ഞു.

പ്ര​മു​ഖ റീ​ട്ടെ​യി​ല​ർ​മാ​രു​ടെ​യും ബെ​ല്ലി​സി​മോ പെ​ർ​ഫ്യൂം​സ്, ഹോം​സ്‌​റ്റൈ​ൽ, എ​ക്‌​സ്‌​പ്ര​ഷ​ൻ, ഒ.​എം.​എ​സ്, ആ​സ്റ്റ​ർ ഫാ​ർ​മ​സി, ബ്രാ​ൻ​ഡ് ബ​സാ​ർ, എ​ൽ.​സി.​ഡ​ബ്ല്യു, ബേ​ബി ഷോ​പ്പ്, സ്‌​പ്ലാ​ഷ്, നൈ​ൻ വെ​സ്റ്റ്, നാ​ച്വ​റ​ലൈ​സ​ർ, ഹ​ഷ് പ​പ്പീ​സ്, സി.​സി.​സി, ക്ര​യോ​ള, സ്‌​കെ​ച്ചേ​ഴ്‌​സ് തു​ട​ങ്ങി​യ എ​ല്ലാ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ​യും സാ​ന്നി​ധ്യം മേ​ള​യി​ലു​ണ്ട്.

രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ൽ​പ​ന മേ​ള​യി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​ഞ്ച്​ ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. 12 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്ങും​ സൗ​ജ​ന്യ​മാ​ണ്.

Tags:    
News Summary - Best products at low prices: 'Winter Clearance Sale' continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.