ദുബൈ: എമിറേറ്റ്സ് എയർലൈൻസ് ആയിരക്കണക്കിന് ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നു. കോവിഡ് കാലത്ത് കടുത്ത തിരിച്ചടിയേറ്റ വ്യോമയാന രംഗം തിരിച്ചുവരുന്നതിെൻറ സൂചന നൽകുന്നതാണ് കമ്പനിയുടെ പ്രഖ്യാപനം.
3000 കാബിൻ ക്രൂം അംഗങ്ങളെയും 500 എയർപോർട്ട് സർവിസ് ജീവനക്കാരെയുമാണ് എമിറേറ്റ്സ് നിയമിക്കാൻ ഒരുങ്ങുന്നത്.
അടുത്ത ആറുമാസത്തിനകമാണ് ഇത്രയും പേരെ നിയമിക്കുകയെന്നാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വിമാനക്കമ്പനിയുടെ ദുബൈ ഹബ്ബിലേക്കാണ് നിയമനം. www.emiratesgroupcareers.com എന്ന വെബ്സൈറ്റിലൂടെ ഉദ്യോഗാർഥികൾക്ക് അപേക്ഷ നൽകാം. കോവിഡിന് മുമ്പുള്ള എമിറേറ്റ്സിെൻറ 70 ശതമാനം സർവിസുകളും ഈ വർഷാവസാനത്തോടെ പുനഃസ്ഥാപിക്കാനാണ് തീരുമാനം.
കോവിഡ് കാലത്ത് നിരവധി ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്ന സ്ഥാപനമാണ് എമിറേറ്റ്സ്. മഹാമാരി തീർത്ത വെല്ലുവിളികളെ അതിജീവിച്ച് വീണ്ടും ഏവിയേഷൻ രംഗം പഴയ പ്രതാപത്തിലേക്ക് ഉയർന്ന് പറക്കാൻ ഒരുങ്ങുന്നു എന്ന സൂചന കൂടിയാണ് എമിറേറ്റ്സിെൻറ ഈ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.