?????? ????????? ?????????????? ????? ??????????? ?????? ????? ??????? ??????? ?????? ???????? ??????????

ഇന്ത്യയുടെ വളര്‍ച്ചയില്‍ കേരളത്തി​െൻറ സംഭാവന കുറച്ചു കാട്ടാനാവില്ല: ബിനോയ് വിശ്വം

ഷാര്‍ജ: ലോകത്തി​​െൻറ മുമ്പില്‍ ഇന്ത്യ നേടിയ നേട്ടത്തിനു പിന്നില്‍ കേരളത്തി​​െൻറ കൈയൊപ്പുണ്ടെന്നും മലയാളികളുടെ മുദ്രകള്‍ മായ്ക്കാനാവാത്ത വിധം
പതിഞ്ഞു കിടപ്പുണ്ടെന്നും അതിനെ കുറച്ചു കാട്ടാനാവില്ലെന്നും മുന്‍ മന്ത്രി ബിനോയ് വിശ്വം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലും ഷാര്‍ജ ഇന്ത്യന്‍ സ്​കൂളിലും നടന്ന കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ മാനിക്കുന്ന കലയും ശാസ്ത്രവും പഠനവുമാണ് നമുക്കാവശ്യം. ഭൂമിയെ
നശിപ്പിക്കാതെയുള്ള വികസനമാണ് വേണ്ടത്. ലോകത്തി​​െൻറ നെറുകയില്‍ സ്ഥാനമുള്ള ഇന്ത്യയെ സൃഷ്​ടിക്കാന്‍ ഈ പുതു തലമുറക്കാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ചടങ്ങില്‍ അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ വി.നാരായണന്‍ നായര്‍, പ്രിന്‍സിപ്പല്‍മാരായ പ്രമോദ് മഹാജന്‍, ആൻറണി ജോസഫ് എന്നിവര്‍ സംസാരിച്ചു. ഓഡിറ്റര്‍ അഡ്വ.സന്തോഷ് കെ.നായര്‍,  പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം കൊച്ചു കൃഷ്​ണന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്‍, മിനി മേനോന്‍, ഹെഡ്​മാസ്​റ്റർ രാജീവ് മാധവന്‍, ഹെഡ്​മിസ്​ട്രസ് അസ്റ ഹുസൈന്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. മലയാള വിഭാഗം അദ്ധ്യാപകരായ റജിദീന്‍, ഉദയ ബാലകൃഷ്​ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തനിമ വിളിച്ചോതുന്ന ഘോഷയാത്രയും സ്​കൂള്‍ അങ്കണത്തില്‍ നടന്നു. പെൺകുട്ടികളുടെ കലാപരിപാടികള്‍ സ്​കൂളിലും ആൺകൂട്ടികളുടേത്​ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളിലുമാണ് നടന്നത്.

Tags:    
News Summary - binoy viswam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.