ആ​ർ.​ടി.​എ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ര​ണ്ട്​ പാ​ല​ങ്ങ​ൾ

യാ​ത്രാ​സ​മ​യം 70 ശ​ത​മാ​നം വ​രെ കു​റ​യും; ദു​ബൈയിൽ ര​ണ്ട്​ പ്ര​ധാ​ന പാ​ല​ങ്ങ​ൾ കൂ​ടി തു​റ​ന്നു

ദു​ബൈ: ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ര​ണ്ട്​ പ്ര​ധാ​ന മേ​ൽ​പാ​ല​ങ്ങ​ൾ കൂ​ടി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) തു​റ​ന്നു. ഗാ​ൺ അ​ൽ സ​ബ്​​ഖ-​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​യി​ദ്​ റോ​ഡ്​ ജ​ങ്​​ഷ​ൻ ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ര​ണ്ട്​ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​ത്​.

ര​ണ്ട്​ വ​രി​യു​ള്ള ര​ണ്ട്​ പാ​ല​ങ്ങ​ളാ​ണ്​ പ​ണി പൂ​ർ​ത്തി​യാ​യ​ത്​. ആ​ദ്യ പാ​ല​ത്തി​ന്​ 601 മീ​റ്റ​ർ നീ​ള​വും ര​ണ്ടാ​മ​ത്തെ പാ​ല​ത്തി​ന്​ 664 മീ​റ്റ​റു​മാ​ണ്​ നീ​ളം. ആ​ദ്യ പാ​ല​ത്തി​ന്​ മ​ണി​ക്കൂ​റി​ൽ 32,00 വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ട്.

ഇ​തു വ​ഴി ഗാ​ൺ അ​ൽ സ​ബ്​​ഖ സ്​​ട്രീ​റ്റി​ൽ നി​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ലേ​ക്കും ഖി​സൈ​സ്, ദേ​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​കും.

664 മീ​റ്റ​ർ നീ​ള​മു​ള്ള ര​ണ്ടാ​മ​ത്തെ പാ​ല​ത്തി​ന്​ മ​ണി​ക്കൂ​റി​ൽ 3200 വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നാ​കും. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ കി​ഴ​ക്ക്​ ഭാ​ഗ​ത്തു​ള്ള അ​ൽ യ​ലാ​സി​സ്​ സ്​​ട്രീ​റ്റ്, ജ​ബ​ൽ അ​ലി പോ​ർ​ട്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ​ഒ​ഴു​ക്ക്​ നി​യ​ന്ത്രി​ക്കാ​ൻ ഈ ​പാ​ല​ത്തി​ന്​ സാ​ധി​ക്കും. അ​വ​സാ​ന പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഒ​ക്​​ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​കും.

ഗാ​ൺ അ​ൽ സ​ബ്​​ഖ സ്​​ട്രീ​റ്റി​നെ അ​ൽ അ​സാ​യ​ൽ സ്​​ട്രീ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണീ പാ​ലം. 943 മീ​റ്റ​റി​ൽ ര​ണ്ട്​ വ​രി​യി​ലാ​ണ്​ ഇ​തി​ന്‍റെ നി​ർ​മാ​ണം. മ​ണി​ക്കൂ​റി​ൽ 8,000 വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ഈ ​റോ​ഡി​ന്​ ശേ​ഷി​യു​ണ്ടാ​കും. ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​നും ഇ​ട​യി​ലു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​മി​ല്ലാ​ത്ത രീ​തി​യി​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ ഇ​ത്​ സ​ഹാ​യ​ക​മാ​കും.

പ​ദ്ധ​തി​യു​ടെ 97 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി ആ​ർ.​ടി.​എ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

ആ​ദ്യ പാ​ല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ ഗാ​ൺ അ​ൽ സ​ബ്​​ഖ സ്​​ട്രീ​റ്റി​ൽ നി​ന്നും ഖി​സൈ​സ്, ദേ​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര സ​മ​യം 40 ശ​ത​മാ​നം കു​റ​ഞ്ഞ്​ 20 മി​നി​റ്റി​ൽ 12 മി​നി​റ്റാ​കും. കൂ​ടാ​തെ ജ​ബ​ൽ അ​ലി പോ​ർ​ട്ട്​ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്രാ സ​മ​യം 70 ശ​ത​മാ​നം വ​രെ കു​റ​ഞ്ഞ്​ 21 മി​നി​റ്റി​ൽ നി​ന്ന്​ ഏ​ഴ്​ മി​നി​റ്റാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​സം​ഖ്യ വ​ർ​ധ​ന​വി​ന്​ അ​നു​സ​രി​ച്ച്​ ദു​ബൈ​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നു​ള്ള യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ്​ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​ത്.

യു.​എ.​ഇ ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റ സൂ​ക്ഷ്മ​മാ​യ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​നും, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​നും ഇ​ട​യി​ൽ നി​ർ​ണാ​യ​ക​മാ​യ ബ​ന്ധം സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ആ​കെ 2,874 മീ​റ്റ​റി​ൽ നാ​ല്​ പാ​ല​ങ്ങ​ളാ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ക്കു​ന്ന​ത്. നാ​ല്​ പാ​ല​ങ്ങ​ളി​ലും കൂ​ടി മ​ണി​ക്കൂ​റി​ൽ 17,600 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​നാ​കും. 

Tags:    
News Summary - Travel time will be reduced by up to 70 percent- Two more major bridges open in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.