റാസല്‍ഖൈമ: അനധികൃതമായി വാഹന പരേഡിലേര്പ്പെട്ട 39 വാഹനങ്ങള്‍ പിടിച്ചെടുത്തതായി റാക് പൊലീസ്. റാക് മിനല്‍ അറബ് പ്രദേശത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം. പരേഡ് നടത്തി മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
ലൈസന്‍സില്ലാതെ വാഹന ഓട്ട മത്സര-പ്രദര്ശനത്തിലേര്പ്പെട്ട വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് വാർത്താകുറിപ്പില്‍ പറഞ്ഞു.
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പിഴ ചുമത്തുകയും ചെയ്യും. നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ എല്ലാ വിഭാഗം ആളുകളും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.