ദുബായ്: കഴിഞ്ഞ ദിവസം കോഴിക്കോട് ചേന്ദമംഗല്ലൂരിൽ നിര്യാതനായ മുൻ കേരള ജൂനിയർ ഫുട്ബാൾ താരം സലാം പുതിയോട്ടിലിനെക്കുറിച്ച് പുസ്തകമിറക്കാൻ തയ്യാറെടുക്കുകയാണ് നാട്ടിലും ഗൾഫിലുമുള്ള സുഹൃത്തുക്കൾ. കോഴിക്കോട് യങ് ഇന്ത്യൻസിലും മധുര കോട്സിലുമൊക്കെ കളിച്ച സലാം സന്തോഷ്ട്രോഫയിൽ കർണാടകക്ക് വേണ്ടിയും ജഴ്സിയണിഞ്ഞിട്ടുണ്ട്. ഒന്നരപതിറ്റാണ്ട് പ്രവാസിയായി അബുദാബിയിലും അജ്മാനിലും ജീവിച്ചിരുന്നു.
അദ്ദേഹത്തിെൻറ ഓർമകളും അവഗണനയിലേക്ക് തള്ളിവിടരുത് എന്ന ആഗ്രഹത്തിലാണ് സുഹൃത്തുക്കൾ പുസ്തകമിറക്കുന്നത്. സലാം പുതിയൊട്ടിലുമൊത്ത് മൈതാനം പങ്കിട്ടവർ, അദ്ദേഹത്തോടൊപ്പം ഗൾഫിലും നാട്ടിലും ജോലി ചെയ്തവർ, യാത്ര ചെയ്തവർ എന്നിങ്ങനെ അദ്ദേഹവുമായി ചേർന്നു നിന്നവരുടെ അനുഭവക്കുറിപ്പുകളും നാട്ടുകാരുടെ ഓർമകളുമായിരിക്കും പുസ്തകത്തിലെ മുഖ്യ ഉള്ളടക്കം. ഓർമ്മകളും അനുഭവങ്ങളും പങ്കുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് gulfmail7@gmail.com ലേക്ക് ഇമെയിൽ ചെയ്യാം.
എഴുതാൻ മടിയുള്ളവർക്ക് ശബ്ദസന്ദേശമായി വാട്ട്സ്ആപ്പ് വഴി +971506543054 നമ്പറിലേക്ക് രണ്ടാഴ്ചക്കകം അയക്കാം. ഇതിനായി പി.എം. സാദിഖ് (യു.എ.ഇ), അബുൽ ഖൈർ (ചേന്ദമംഗലൂർ) കെ.പി. ഫൈസൽ (ഖത്തർ), ടി.കെ. ശമീൽ, പി.എം. സാജിദ് അലി, സജീർ അബ്ദുൽ സലാം, സിറാജ് മുക്കം (സൗദി അറേബ്യ) എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.