അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ഒാർമിക്കപ്പെടുന്ന ഉദ്ധരണികൾ പുസ്തകമായി പ്രസിദ്ധീകരിച്ചു.
അൽെഎൻ ഖസ്ർ ആൽ മുവൈജി മ്യൂസിയത്തിൽ നടന്ന പരിപാടിയിൽ അൽെഎൻ മേഖല പ്രതിനിധി ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാനാണ് പ്രകാശനം നിർവഹിച്ചത്. അൽെഎൻ മേഖല പ്രതിനിധിയുടെ കാര്യലയത്തിലെ അണ്ടർ സെക്രട്ടറി ശൈഖ് ഹസ്സ ബിൻ തഹ്നൂൻ ആൽ നഹ്യാൻ, ൈശഖ് സായിദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, സഹമന്ത്രി ഡോ. മെയ്ത ബിൻത് സാലിം ആൽ ശംസി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിവർ സംബന്ധിച്ചു.
ശൈഖ് സായിദിെൻറ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ആചരിക്കുന്ന സായിദ് വർഷത്തിെൻറ ഭാഗമായാണ് പുസ്തക പ്രകാശനം.
വിവിധ വിഷയങ്ങളിലുള്ള ശൈഖ് സായിദിെൻറ 100 ഉദ്ധരണികളാണ് ഇംഗ്ലീഷിലും അറബിയിലുമായി പ്രസിദ്ധീകരിച്ചത്.
പുസ്തക പ്രകാശന പരിപാടിയുടെ ഭാഗമായി ശൈഖ് സായിദിെൻറ ചിത്രങ്ങളുടെ പ്രദർശനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.