തിരക്ക്​: ദുബൈ മെട്രോ കൂടുതൽ സമയം സർവിസ്​ നടത്തും

ദുബൈ: തിരക്ക്​ കണക്കിലെടുത്ത്​ ചില ദിവസങ്ങളിൽ കൂടുതൽ സമയം സർവിസ്​ നടത്താനൊരുങ്ങി ദുബൈ മെട്രോ. ഇതി​െൻറ ഭാഗമായി ആഗസ്​റ്റ്​ 27ന്​ രാവിലെ പത്ത്​ മുതൽ പുലർ​ച്ച മൂന്നുവരെ സർവിസ്​ ഉണ്ടായിരിക്കും. സാധാരണ വെള്ളിയാഴ്​ചകളിൽ രാവിലെ പത്ത്​ മുതൽ പുലർച്ച ഒന്നു​വരെയാണ്​ സർവിസുള്ളത്​. ഇതാണ്​ രണ്ട്​ മണിക്കൂർ കൂടി ദീർഘിപ്പിച്ചത്​. ഇന്നലെയും മെട്രോ രണ്ട്​ മണിക്കൂർ അധിക സമയം സർവിസ്​ നടത്തിയിരുന്നു.

ദുബൈ വിമാനത്താവളത്തിലെത്തുന്ന യാത്രികരെ ലക്ഷ്യമിട്ടാണ്​ രാത്രി സർവിസ്​ നീട്ടിയത്​. വെള്ളിയാഴ്​ചകൾ യാത്രക്കാർ കൂടുതൽ വന്നുപോകുന്ന ദിവസമാണ്​. മാത്രമല്ല, അവധിക്കാലം കഴിഞ്ഞ്​ രക്ഷിതാക്കളും കുട്ടികളും തിരിച്ചെത്തുന്ന സമയം കൂടിയാണിത്​. ഇത്​ കണക്കിലെടുത്താണ്​ മെട്രോയും സമയം നീട്ടിയത്​.

റെഡ്​ ലൈനിലും ഗ്രീൻ ലൈനിലും പുലർച്ച മൂന്നുവരെ സർവിസുണ്ടാകും. യാത്രക്കാർക്ക്​ രണ്ട്​ സ്യൂട്ട്​കേസുകളും ലഗേജും മെട്രോ വഴി കൊണ്ടുപോകാം. ദിവസവും ലക്ഷം പേരിൽ കൂടുതലാണ്​ ദുബൈ വിമാനത്താവളത്തിലേക്ക്​ എത്തിക്കൊണ്ടിരിക്കുന്നത്​. 

Tags:    
News Summary - Busy: Dubai Metro will be running longer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.