തിരക്ക്: ദുബൈ മെട്രോ കൂടുതൽ സമയം സർവിസ് നടത്തും
text_fieldsദുബൈ: തിരക്ക് കണക്കിലെടുത്ത് ചില ദിവസങ്ങളിൽ കൂടുതൽ സമയം സർവിസ് നടത്താനൊരുങ്ങി ദുബൈ മെട്രോ. ഇതിെൻറ ഭാഗമായി ആഗസ്റ്റ് 27ന് രാവിലെ പത്ത് മുതൽ പുലർച്ച മൂന്നുവരെ സർവിസ് ഉണ്ടായിരിക്കും. സാധാരണ വെള്ളിയാഴ്ചകളിൽ രാവിലെ പത്ത് മുതൽ പുലർച്ച ഒന്നുവരെയാണ് സർവിസുള്ളത്. ഇതാണ് രണ്ട് മണിക്കൂർ കൂടി ദീർഘിപ്പിച്ചത്. ഇന്നലെയും മെട്രോ രണ്ട് മണിക്കൂർ അധിക സമയം സർവിസ് നടത്തിയിരുന്നു.
ദുബൈ വിമാനത്താവളത്തിലെത്തുന്ന യാത്രികരെ ലക്ഷ്യമിട്ടാണ് രാത്രി സർവിസ് നീട്ടിയത്. വെള്ളിയാഴ്ചകൾ യാത്രക്കാർ കൂടുതൽ വന്നുപോകുന്ന ദിവസമാണ്. മാത്രമല്ല, അവധിക്കാലം കഴിഞ്ഞ് രക്ഷിതാക്കളും കുട്ടികളും തിരിച്ചെത്തുന്ന സമയം കൂടിയാണിത്. ഇത് കണക്കിലെടുത്താണ് മെട്രോയും സമയം നീട്ടിയത്.
റെഡ് ലൈനിലും ഗ്രീൻ ലൈനിലും പുലർച്ച മൂന്നുവരെ സർവിസുണ്ടാകും. യാത്രക്കാർക്ക് രണ്ട് സ്യൂട്ട്കേസുകളും ലഗേജും മെട്രോ വഴി കൊണ്ടുപോകാം. ദിവസവും ലക്ഷം പേരിൽ കൂടുതലാണ് ദുബൈ വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.