ദുബൈ: സി.എച്ച്. മുഹമ്മദ് കോയയുടെ കുടുംബാംഗങ്ങളടങ്ങിയ സി.എച്ച് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം പത്മശ്രീ എം.എ. യൂസുഫലിക്ക് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ സമ്മാനിച്ചു. ദുബൈ ശൈഖ് റാശിദ് ഓഡിറ്റോറിയത്തില്‍ ‘റിഫ്ലക്ഷന്‍സ് ഓണ്‍ സി.എച്ച്’ എന്ന അനുസ്മരണ പരിപാടിയിലാണ് പുരസ്കാരം കൈമാറിയത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. എം.എ. യൂസുഫലി മറുപടി പ്രസംഗം നടത്തി. സി.എച്ച് ഫൗണ്ടേഷന് ചെയര്മാന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോ ചെയര്മാന് ഡോ. മുഹമ്മദ് മുഫ്ലിഹ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ സ്വാഗതവും ട്രഷറര്‍ ഫിറോസ് അബ്ദുല്ല നന്ദിയും പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഷിബു ബേബി ജോണ്‍, ഡോ. ആസാദ് മൂപ്പന്, എന്‍.എ. ഹാരിസ് എം.എല്‍.എ, അച്ചു ഉമ്മന്‍, ഡോ. ഫൗസിയ ഷെര്‍ഷാദ്, പി.എം.എ. ഗഫൂര്‍ എന്നിവർ സംസാരിച്ചു. എം.വി. ശ്രേയാംസ്കുമാര്‍ എം.പി, സി.പി. സൈതലവി, നജീബ് കാന്തപുരം എം.എല്‍.എ, ഷംസുദ്ദീന് ബിന്‍ മുഹ്യിദ്ദീന്, ഡോ. പുത്തൂര്‍ റഹ്മാന്, പി.കെ. അന്‍വര്‍ നഹ, പി.കെ. ആഷിഖ്, ഷംലാല്‍ അഹമ്മദ്, പി.എ. സല്മാന് ഇബ്രാഹിം, ശുഐബ് അബ്ദുറഹിമാന്, പൊയില്‍ അബ്ദുല്ല, സൈനുല്‍ ആബിദീന്‍ സഫാരി, ഇബ്രാഹിം മുറിച്ചാണ്ടി, നവാസ് പൂനൂര്, തമീം ടി.എം.ജി ഗ്രൂപ്, നഈം മൂസ, ഷബീര്‍ മണ്ടോളി, തന്‍വീര്‍ അറക്കല്‍, റിയാസ് ചേലേരി, ഇസ്മായില്‍ എലൈറ്റ്, എ.കെ. അബ്ദുറഹിമാന്, കുഞ്ഞമ്മദ് പേരാമ്പ്ര, ഷറഫുദ്ദീന് കണ്ണേത്ത്, എം.എ. സിറാജ് അബൂബക്കര്‍, പി.ടി അസൈനാര്‍, അബ്ദുല്ല നൂറുദ്ദീന്‍, സലാം പാപ്പിനിശ്ശേരി, ആഷിഖ് ചെലവൂര്‍, ബ്രസീലിയ ഷംസുദ്ദീന്, സി.എച്ചിന്റെ പുത്രിമാരായ ഫൗസിയ, ശരീഫ, മരുമക്കളായ ഡോ. അഹമ്മദ് ശരീഫ്, പി.എ. ഹംസ, സി.എച്ചിന്റെ പേരക്കുട്ടികളായ ഡോ. ജൗഹര്‍ ശരീഫ്, ജാസിര്‍ ശരീഫ്, അബ്ദുല്ല ഫാദി, ഡോ. മുഹമ്മദ് മുഫ്ലിഹ്, മുഹമ്മദ് മിന്നാഹ് എന്നിവര്‍ പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.